ബസ്റ്റാന്റില്‍
വിരലുകളില്ലാത്തൊരാള്‍
ചിത്രം വരയ്ക്കുന്നു
വര തെറ്റിയതിന്റെ
പ്രതിഷേധമെന്ന പോല്‍
പലനിറങ്ങളില്‍
തെളിയുന്നു
ഇരുട്ടിന്റെ കണ്ണുള്ളൊരു
ദൈവം
അലിവിന്റെ
നാണയത്തുട്ടുകള്‍
ചിലപ്പോഴൊക്കെ
വീണു ചിതറുന്നു
ഈച്ചകളില്‍
പഴക്കച്ചവടം,
ലോട്ടറിവില്പന
പൊടിപൊടിക്കുന്നു
എത്തിനോക്കുന്നു
എന്തായി വരയെന്ന്
വെയിലിടയ്ക്ക്
ഒരു കൗതുകം
ചിത്രത്തെ ചവിട്ടാതിരിക്കാന്‍
ചാടിക്കടന്നു
ഒരു നോട്ടം
പോക്കറ്റില്‍
ചില്ലറയുണ്ടോന്നു പരതി
നേരമേറെയായ്
ആളൊഴിഞ്ഞ ബസ്റ്റാന്റില്‍ നിന്ന്
അവസാനത്തെ ബസ്സും പോയി
ചിത്രകാരനെവിടെ?
ഇന്നൊന്നും കഴിച്ചില്ലല്ലോയെന്ന്
ചില്ലറത്തുട്ടുകളയാളോടു പറയുന്നതു കേള്‍ക്കാതെ
വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്‍
ഉറങ്ങുന്ന പോലുണ്ട്.
19 comments:
ചിത്രകാരനെവിടെ?
മായുന്ന വരയും മറിയുന്ന കണ്ണുമായി അങ്ങനെ ചിലര്‍ നമ്മുടെ ജീവിതത്തില്‍ വന്നു പോവുന്നു...!
ആശംസകള്‍ അനീഷ്.. നന്നായിരിക്കുന്നു..!
നന്നായിരിക്കുന്നു അനീഷ്
നന്നായിരിക്കുന്നു അനീഷ്
ishttapettu!
"വരച്ചിട്ടും വരച്ചിട്ടും തെളിയാതിരുന്ന ചിത്രത്തിനു മുകളില്‍... ഉറങ്ങുന്ന പോലെ.. "
ഉവ്വ് അനീഷ്,
രണ്ടു ചിത്രവും ഞങ്ങള്‍ക്ക് കാണാനാവുന്നുണ്ട്..
ചിത്രകാരന്‍ വരച്ചതും
അനീഷ് വരച്ചതും.
dear anish,
really nice.
a familiar scene-you had abetter imagination.
life is like this.
keep writing.
sasneham,
anu
nice aneesh ... nalla ulkaazhchayundithinu ... bhaavukangal
നേരമേറെയായ്
ആളൊഴിഞ്ഞ ബസ്റ്റാന്റില്‍ നിന്ന്
അവസാനത്തെ ബസ്സും പോയി
നൊമ്പരത്തില്‍ ചാലിച്ച ഈ ചിത്രം മനസ്സിന്‍റെ നാക്കിലയിലെക്കാണ് ചേക്കേറിയത് ആശംസകള്‍
കവി തൃക്കണ്ണുവനാണ്
മറ്റുള്ളവര്‍ കാണുന്നത് അവന്‍ കാണില്ല...
മറ്റുള്ളവര്‍ കാണാത്തത് അവന്‍ കാണുന്നു..
കവി ഉന്മാദിയാണ്..
ഭ്രാന്തമായ നിഴല്ക്കാഴ്ച്ചകളില്‍ അവന്‍ തന്നെ തന്നെ കാണും
മുഴുമിപ്പിക്കാത്ത ചിത്രങ്ങളായി..
....കവിത നന്നായി...
“എത്തിനോക്കുന്നു
എന്തായി വരയെന്ന്
വെയിലിടയ്ക്ക്..“
നന്നായി....അനീഷ്
അനീഷ് : നല്ല കവിത .. ഒത്തിരി ഇഷ്ടായി
വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്‍
ഉറങ്ങുന്ന പോലുണ്ട്.
നല്ല വരികളിലൂടെ വരച്ചു കാട്ടുന്നതൊരു ദയനീയ ചിത്രം
വരികളിലൂടെ എനിക്ക് കാണാനാകുന്നുണ്ട്
വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്‍...
ഉറങ്ങുന്ന പോലുണ്ട്.
ആശയഗംഭീരം...*
ആശംസകള്‍...*
നല്ല ഒരു വായനാസുഖം ഇവിടെ വന്നപ്പോള്‍...
വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്‍
ഉറങ്ങുന്ന പോലുണ്ട്.
നന്നായി അനീഷ്..
ഏതെങ്കിലുമൊരു നിത്യ കാഴ്ച്ചയെ ഇത്ര ആഴമുള്ള കണ്ണോടെ നോക്കി പകര്‍ത്തുന്ന ഈ രചനാ രീതിയെ അഭിനന്ദിക്കാതെവയ്യ.
ഒച്ച, ഒടിയന്‍ , കുളക്കോഴി , കടത്തുകാരന്‍ , പ്രതികാരം തുടങ്ങിയവ മനസ്സില്‍ മായാതെ കിടക്കുന്നു.
താങ്കളുടെ ശൈലി ചില വാക്കുകള്‍ക്ക് പ്രത്യേക രസം പകരുന്നുണ്ട്.
അഭിനന്ദനങ്ങള്‍.
സ്നേഹം....എം.പി ഹാഷിം
ആശംസകൾ.. നന്നായിട്ടുണ്ട്
നന്നായിരിക്കുന്നു അനീഷ്
Post a Comment