Saturday, May 16, 2009

മുള്ള്


വശേഷിച്ചത്
മുളളുകള്‍ മാത്രമാണ്

രുചിയിലലിഞ്ഞു പോയ
ഉടലുകള്‍ക്കുളളില്‍
തുഴച്ചിലിന്റെ പൊരുളറിഞ്ഞിരുന്നവ

ചിലപ്പോള്‍
തൊണ്ടയ്ക്കുളളില്‍ കുടുങ്ങി
'ഇത്രപാടില്ലെന്ന്'
മുന്നറിയിപ്പു തരും

ഉളളിലിരിപ്പത്
വെളിപ്പെടുത്തും
മുളളുകളായും
കാലം

8 comments:

anupama said...

you are wrong.look again,you can see the hidden flowers among the thorns!
i have found it.
good luck!
sasneham,
anu

Anonymous said...

രുചിയിലലിഞ്ഞുപോയ ഉടലുകള്‍ക്കുള്ളില്‍ തുഴച്ചിലിന്‍റെ പൊരുളറിഞ്ഞ മുള്ളുകള്‍.. "ഇത്രപാടില്ലെന്നു" മുന്നറിയിപ്പ് തന്നുകൊണ്ട്...

ആറ്റിക്കുറുക്കിയ വാക്കുകള്‍. ജീവിതാവസ്ഥകളെ അഭിവ്യഞ്ജിപ്പിക്കുന്നതിന് നവീനകല്പനകള്‍.
അനുവാചകനെ ആന്തരികമനനത്തിനു സജ്ജമാക്കുന്ന ധ്യാനകലയാണ് കവിതയെന്ന് "മുള്ളും" അടിവരയിടുന്നു...

naakila said...

പ്രിയ ഷാജൂ
കവിതയുടെ ആന്തരികത, ആഴത്തിലുളള വായനയിലൂടെ മാത്രം അനുഭവപ്പെടുന്ന ഒന്നാണ്
അത്തരത്തിലുളള വായനയ്ക്ക് നന്ദി
നന്ദി അനുപമ

വികടശിരോമണി said...

നന്നായിരിക്കുന്നു.പ്രയോഗങ്ങളുടെ മിതത്വം സവിശേഷമായ ഒരു സൌന്ദര്യത്തെ സൃഷ്ടിക്കുന്നുണ്ട്.

cEEsHA said...

നന്നായിരിക്കുന്നു അനീഷ്‌..

തൊണ്ടയില്‍ കുടുങ്ങിയ മുള്ളുകള്‍ നല്‍കുന്ന മുന്നറിയിപ്പ് പിന്നീട് ഒരിക്കലും മറന്നില്ലെന്ന് വരാം...!

ആശംസകള്‍..!

ഹന്‍ല്ലലത്ത് Hanllalath said...

ലളിതമായ വാക്കുകളാല്‍ വായനക്കാരനെ കൂടെ നിറുത്തുന്ന അനീഷ്‌ കവിതകള്‍...
ഇനിയും ഒരുപാടുണ്ടാകട്ടെ....

എംപി.ഹാഷിം said...

good!!

എംപി.ഹാഷിം said...

good

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP