പീളകെട്ടി
കണ്ണാകെ വീര്ത്തിരുന്നു
കാലത്തെണീറ്റപ്പോള്
വായിക്കാനായി
കരുതിയ പുസ്തകങ്ങള്
മൂലയില് തലമൂടിയിരുന്നു
ചെമ്പരത്തിയിതള് പോലെ
തോന്നിച്ചാലും
മങ്ങലോ പിളര്പ്പോ
നേരിട്ടിരുന്നില്ല
കാഴ്ചയില്
ഇന്നിപ്പോള്
കണ്ടുകൊണ്ടിരിയ്ക്കെ
കാണാതാവുന്നു ചിലര്
കടം പറഞ്ഞ്
രണ്ടായി മൂന്നായി പിളരുന്നു ചിലര്
കാഴ്ചയില് നിന്നേ
അകന്നുപോകുന്നു
ശരി വീണ്ടും കാണാം
എന്ന് നേരത്തേയാവുന്നു
ചുവന്നു വീര്ത്ത്
ജ്വലനശേഷി നഷ്ടപ്പെട്ട്
മൂന്നാം കണ്ണും
ഒറ്റയ്ക്കാവുമ്പോൾ
3 days ago
4 comments:
ചുവന്നു വീര്ത്ത്
ജ്വലനശേഷി നഷ്ടപ്പെട്ട്
മൂന്നാം കണ്ണും"
... തകര്ത്തു...
കണ്ടുകൊണ്ടിരിക്കേ കാണാതാവുന്നു.....
കൊള്ളാം നല്ല വരികള്...
നന്നായിട്ടുണ്ട്..
Post a Comment