Friday, May 22, 2009

ബസ്റ്റാന്റിലെ ചിത്രകാരന്


സ്റ്റാന്റില്‍
വിരലുകളില്ലാത്തൊരാള്‍
ചിത്രം വരയ്ക്കുന്നു

വര തെറ്റിയതിന്റെ
പ്രതിഷേധമെന്ന പോല്‍
പലനിറങ്ങളില്‍
തെളിയുന്നു
ഇരുട്ടിന്റെ കണ്ണുള്ളൊരു
ദൈവം

അലിവിന്റെ
നാണയത്തുട്ടുകള്‍
ചിലപ്പോഴൊക്കെ
വീണു ചിതറുന്നു

ഈച്ചകളില്‍
പഴക്കച്ചവടം,
ലോട്ടറിവില്പന
പൊടിപൊടിക്കുന്നു

എത്തിനോക്കുന്നു
എന്തായി വരയെന്ന്
വെയിലിടയ്ക്ക്

ഒരു കൗതുകം
ചിത്രത്തെ ചവിട്ടാതിരിക്കാന്‍
ചാടിക്കടന്നു
ഒരു നോട്ടം
പോക്കറ്റില്‍
ചില്ലറയുണ്ടോന്നു പരതി

നേരമേറെയായ്
ആളൊഴിഞ്ഞ ബസ്റ്റാന്റില്‍ നിന്ന്
അവസാനത്തെ ബസ്സും പോയി

ചിത്രകാരനെവിടെ?

ഇന്നൊന്നും കഴിച്ചില്ലല്ലോയെന്ന്
ചില്ലറത്തുട്ടുകളയാളോടു പറയുന്നതു കേള്‍ക്കാതെ
വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്‍

ഉറങ്ങുന്ന പോലുണ്ട്.

19 comments:

cEEsHA said...

ചിത്രകാരനെവിടെ?


മായുന്ന വരയും മറിയുന്ന കണ്ണുമായി അങ്ങനെ ചിലര്‍ നമ്മുടെ ജീവിതത്തില്‍ വന്നു പോവുന്നു...!

ആശംസകള്‍ അനീഷ്‌.. നന്നായിരിക്കുന്നു..!

ഉറുമ്പ്‌ /ANT said...

നന്നായിരിക്കുന്നു അനീഷ്‌

ഉറുമ്പ്‌ /ANT said...

നന്നായിരിക്കുന്നു അനീഷ്‌

ramanika said...

ishttapettu!

Anonymous said...

"വരച്ചിട്ടും വരച്ചിട്ടും തെളിയാതിരുന്ന ചിത്രത്തിനു മുകളില്‍... ഉറങ്ങുന്ന പോലെ.. "

ഉവ്വ് അനീഷ്,
രണ്ടു ചിത്രവും ഞങ്ങള്‍ക്ക് കാണാനാവുന്നുണ്ട്..
ചിത്രകാരന്‍ വരച്ചതും
അനീഷ് വരച്ചതും.

anupama said...

dear anish,
really nice.
a familiar scene-you had abetter imagination.
life is like this.
keep writing.
sasneham,
anu

Sreejith said...

nice aneesh ... nalla ulkaazhchayundithinu ... bhaavukangal

പാവപ്പെട്ടവൻ said...

നേരമേറെയായ്
ആളൊഴിഞ്ഞ ബസ്റ്റാന്റില്‍ നിന്ന്
അവസാനത്തെ ബസ്സും പോയി

നൊമ്പരത്തില്‍ ചാലിച്ച ഈ ചിത്രം മനസ്സിന്‍റെ നാക്കിലയിലെക്കാണ് ചേക്കേറിയത് ആശംസകള്‍

ഹന്‍ല്ലലത്ത് Hanllalath said...

കവി തൃക്കണ്ണുവനാണ്
മറ്റുള്ളവര്‍ കാണുന്നത് അവന്‍ കാണില്ല...
മറ്റുള്ളവര്‍ കാണാത്തത് അവന്‍ കാണുന്നു..
കവി ഉന്മാദിയാണ്..
ഭ്രാന്തമായ നിഴല്ക്കാഴ്ച്ചകളില്‍ അവന്‍ തന്നെ തന്നെ കാണും
മുഴുമിപ്പിക്കാത്ത ചിത്രങ്ങളായി..

....കവിത നന്നായി...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“എത്തിനോക്കുന്നു
എന്തായി വരയെന്ന്
വെയിലിടയ്ക്ക്..“

കണ്ണനുണ്ണി said...

നന്നായി....അനീഷ്‌

വിജയലക്ഷ്മി said...

അനീഷ്‌ : നല്ല കവിത .. ഒത്തിരി ഇഷ്ടായി

വിജയലക്ഷ്മി said...
This comment has been removed by the author.
Jayasree Lakshmy Kumar said...

വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്‍

ഉറങ്ങുന്ന പോലുണ്ട്.

നല്ല വരികളിലൂടെ വരച്ചു കാട്ടുന്നതൊരു ദയനീയ ചിത്രം

ശ്രീഇടമൺ said...

വരികളിലൂടെ എനിക്ക് കാണാനാകുന്നുണ്ട്

വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്‍...
ഉറങ്ങുന്ന പോലുണ്ട്.

ആശയഗംഭീരം...*
ആശംസകള്‍...*

സബിതാബാല said...

നല്ല ഒരു വായനാസുഖം ഇവിടെ വന്നപ്പോള്‍...

എംപി.ഹാഷിം said...

വരച്ചിട്ടും വരച്ചിട്ടും
തെളിയാതിരുന്ന
ചിത്രത്തിനു മുകളില്‍
ഉറങ്ങുന്ന പോലുണ്ട്.

നന്നായി അനീഷ്‌..
ഏതെങ്കിലുമൊരു നിത്യ കാഴ്ച്ചയെ ഇത്ര ആഴമുള്ള കണ്ണോടെ നോക്കി പകര്‍ത്തുന്ന ഈ രചനാ രീതിയെ അഭിനന്ദിക്കാതെവയ്യ.

ഒച്ച, ഒടിയന്‍ , കുളക്കോഴി , കടത്തുകാരന്‍ , പ്രതികാരം തുടങ്ങിയവ മനസ്സില്‍ മായാതെ കിടക്കുന്നു.
താങ്കളുടെ ശൈലി ചില വാക്കുകള്‍ക്ക് പ്രത്യേക രസം പകരുന്നുണ്ട്.

അഭിനന്ദനങ്ങള്‍.
സ്നേഹം....എം.പി ഹാഷിം

Rafeeq said...

ആശംസകൾ.. നന്നായിട്ടുണ്ട്

Anil Nambudiripad said...

നന്നായിരിക്കുന്നു അനീഷ്‌

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP