Saturday, May 2, 2009

കണ്ണാരം

ളിച്ചിരുന്നിടത്ത്
ഒരു പാമ്പുണ്ടായിരുന്നു

ഇരുട്ടില്‍
അതിന്റെ വാല്‍
ചവിട്ടുകൊണ്ടിട്ടും
തിരിഞ്ഞു കടിച്ചില്ല

കാലിലെന്തോ
ഇഴഞ്ഞതായ് തോന്നി
നിലവിളിയായ് പുറത്തേയ്ക്കോടി
വടിയും ടോര്‍ച്ചും
ആക്രോശങ്ങളും
അകത്തേയ്ക്കും

അടികൊണ്ട്
തലചതഞ്ഞ കരിമൂര്‍ഖനെ
തോണ്ടിയെടുത്ത്
മുറ്റത്തിട്ടു

അപ്പോഴും ചാവാത്ത
അതിന്റെ വാല്‍
പൂഴിമണ്ണില്‍ എഴുതിവച്ചു
'സാറ്റ് !'

9 comments:

പകല്‍കിനാവന്‍ | daYdreaMer said...

'സാറ്റ് !'
:)

സെറീന said...

പാവം, വിഷമുള്ള ജീവികളെ
തിരിച്ചറിയാന്‍ പാമ്പ്‌ ഇനിയെന്നാണ് പഠിക്കുക..
നല്ല കവിത..

പാവപ്പെട്ടവൻ said...

മനോഹരം

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പാവം പാമ്പ്..

Anonymous said...

ഒരു സന്ധ്യക്ക്‌ ഇരുളുവീണ ഇടവഴിയില്‍ കാലില്‍ പാമ്പിഴഞ്ഞതും കൊത്തിയോ എന്ന സംശയത്തില്‍ ആശുപത്രിയില്‍ പോയതും ഒരു രാത്രി ആകുലരായി കിടന്നതും ഓര്‍മ്മിപ്പിച്ചു....

ഹന്‍ല്ലലത്ത് Hanllalath said...

കടിക്കാത്ത പാമ്പുകള്‍ കൊല്ലപ്പെടുമ്പോള്‍ എന്നും ഒരു നീറ്റലാണ് മനസ്സില്‍..
ജീവനെടുക്കാമായിരുന്നിട്ടും...ഇഴഞ്ഞു നീങ്ങുന്നവ..

വാഴക്കോടന്‍ ‍// vazhakodan said...

നാട്ടുകാരാ,
ഞാന്‍ സാറ്റ് അടിച്ചേ! കണ്ടേ!
ലളിതം, സുന്ദരം!

Rare Rose said...

പാവം...നിസ്സഹായമായ ഒരു പിടച്ചില്‍ കണ്ടു ഈ വരികളില്‍...

Rafeek Wadakanchery said...

മാഷേ..
പാമ്പ് സാറ്റ് പറഞ്ഞത് മരണത്തിനോടാണോ..
കണ്ണാരം ..ഈ പേരും ,എഴുത്തും ഇഷ്ടായിരിക്കണു..
അഭിവാദ്യങ്ങള്‍..

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP