Friday, April 24, 2009

കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും

ഞാവല്‍പ്പഴങ്ങള്‍
വീണുകൊണ്ടിരുന്നു

കിളികള്‍ കൊത്തിയിടുന്നതാണ്
കാറ്റില്‍
പൊഴിയുന്നതുമാണ്

മരച്ചുവട്ടില്‍
ഞാവല്‍പ്പഴങ്ങള്‍
ചിതറിക്കിടക്കുന്നു
ചീഞ്ഞപഴങ്ങള്‍ക്കു മുകളില്‍
തുടുത്ത പഴങ്ങള്‍
എന്ന വണ്ണം

പാര്‍ക്കില്‍ വന്ന
കുട്ടികള്‍
കല്ലുപാകിയ വഴിയിലൂടെ വന്ന്
ഞാവല്‍പ്പഴം പെറുക്കുന്നു
കിളികൊത്തിയതോ
കാറ്റു വീഴ്ത്തിയതോ
എന്നൊന്നും നോക്കാതെ
കടിച്ചുകൊണ്ട് ചിരിക്കുന്നു
ചീഞ്ഞതോ തുടുത്തതോ
എന്നൊന്നും നോക്കാതെ
പെറുക്കിക്കൂട്ടുന്നു
ഉടുപ്പില്‍
കറയാക്കുന്നു

അരികിലിട്ട സിമന്റു ബഞ്ചില്‍
ആരും കാണാതെ നമ്മള്‍
നാക്കുനീട്ടി
ഞാവല്‍പ്പഴത്തിന്റെ രക്തക്കറ
കാണിക്കുന്നു

8 comments:

Anonymous said...

ഒടുക്കം,
ആരും കാണാതെ
നാമും
കല്ലുപാകിയ വഴിയില‌ുടെ വന്നു ഞാവല്‍പ്പഴം പെറുക്കുന്നു..

naakila said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

"....മരച്ചുവട്ടില്‍
ഞാവല്‍പ്പഴങ്ങള്‍
ചിതറിക്കിടക്കുന്നു
ചീഞ്ഞപഴങ്ങള്‍ക്കു മുകളില്‍
തുടുത്ത പഴങ്ങള്‍
എന്ന വണ്ണം...."

...ആശംസകള്‍...

smitha adharsh said...

ഒരുപാട് തിന്നിട്ടുണ്ട്...ഈ ഞാവല്‍ പഴങ്ങള്‍..
ഓര്‍മ്മിപ്പിച്ചു,ആ കാലം..നന്ദി..

വികടശിരോമണി said...

ഞാവൽ‌പ്പഴത്തിന്റെ രക്തക്കറ പുരണ്ട നാവിൽ പിന്നെ നാം പാപങ്ങളുടെ തീരാക്കറകൾ പുരട്ടുന്നു...

naakila said...

ശരിയാണ് വികടശിരോമണി

Jayasree Lakshmy Kumar said...

ബാല്ല്യകാലത്തിന്റെ തുടുത്ത നിറങ്ങളും രുചിയുമുള്ള ഞാവൽ‌പ്പഴങ്ങൾ മരങ്ങളിൽ നിറഞ്ഞു ചിരിക്കുന്നു. അവ ഇപ്പോഴും തുടുപ്പിക്കുന്ന നാവ് ആരും കാണാതെ നീട്ടി, രക്തക്കറ കാട്ടി താഴെ സിമന്റുബെഞ്ചിൽ നാമും :)

റഫീക്ക്.പി .എസ് said...

ബാല്യ കാലത്തേക്ക് ഒരു എത്തിനോട്ടം ,എല്ലാവരുടെയും മനസ്സില്‍ കുളിര്‍മ പെയ്യിക്കുന്ന വരികള്‍ ..നന്നായിട്ടുണ്ട് അനീ ..
എല്ലാ ആശംസകളും നേരുന്നു ..

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP