കൊളുത്തുപോലെന്തോ വിഴുങ്ങി
രക്ഷപ്പെട്ടതിന്റെ
ആവേശത്തിലൊരു പരല്‍
ചെകിളമുറിഞ്ഞ വേദനമറന്ന്
വെളളത്തിലൂടെ നീന്തുന്നു
കഴായ കടന്നാല്‍ കടലാണെന്നു പറഞ്ഞ്
ആരോ തെറ്റിദ്ധരിപ്പിച്ചതത്രെ
കടലും കായലുമല്ല
പാറയിടുക്കിലൂടെ കുത്തിയൊലിക്കുന്ന
ഇത്തിരിത്തണുപ്പാണിന്ന് സ്വപ്നം
വേരുകള്‍ക്കിടയിലെ ഇരുളാണിന്ന് അഭയം
മരണത്തില്‍ നിന്ന്
രക്ഷപ്പെട്ടൊരു കൂട്ടുകാരന്
അംബരചുംബികള്‍വെറുത്ത്
ഓലപ്പുരയിലേക്ക് പോകണമെന്ന് വാശിപ്പെട്ടത്
ഓര്‍മവന്നു
മരയഴികള്‍ക്കിടയിലൂടെ
തൊടിയില്‍ കാണാവുന്ന പച്ചകളില്‍
കിളികള്‍ വന്നിരിക്കുന്നതു കണ്ട്
അവനിന്ന് സുഖപ്പെടുന്നു
(എന്റെ പ്രിയ കളിക്കൂട്ടുകാരന്)
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
1 month ago
11 comments:
മരയഴികള്‍ക്കിടയിലൂടെ
തൊടിയില്‍ കാണാവുന്ന പച്ചകളില്‍
കിളികള്‍ വന്നിരിക്കുന്നതു കണ്ട്
അവനിന്ന് സുഖപ്പെടുന്നു
കാണാനാവുന്നുണ്ടത് ഈ വരികളിലൂടെ...
അനീഷ് .... അഭിനന്ദനങ്ങള്‍ .......
വെത്യസ്ഥതയുണ്ട് .
ഇത്തിരിത്തണുപ്പാണിന്ന് സ്വപ്നം
വേരുകള്‍ക്കിടയിലെ ഇരുളാണിന്ന് അഭയം
-..കാണുവാനൊരു കിനാവുണ്ടാവുക എന്നതാണ് കാര്യം,അടിവേരായാലും അഭയം തേടാനൊരിടവും...കവിതകൊള്ളാം.
ആശംസകളോടെ..
..തിരിച്ചറിവുകളില്‍ ചോര മണക്കും...
"അംബരചുംബികള്‍ വെറുത്ത് ഓലപ്പുരയിലേക്ക് പോകണമെന്ന് വാശിപ്പെട്ട" കളിക്കൂട്ടുകാരന് ഇനിയുമിനിയും സുഖപ്പെടട്ടെ...
സ്നേഹത്തോടെ..
ആശംസകള്‍.
നന്നായി അനീഷ്..
ആശംസകള്‍..
അനീഷ് വളരെ നന്നായിരിക്കുന്നു ..... ആശംസകള്‍
സ്വപ്നങ്ങളും, വ്യഥകളും, മുറിവുകളുമായി നമ്മള്..... അനീഷ് ഈ കവിതയില്‍ ഞാന്‍ എന്നെ കണ്ടു....
നന്ദി ഈ കാവ്യാനുഭവത്തിന്.....
കൊള്ളാം... അനീഷ് മാഷേ... ആശംസകള്‍...
നന്ദി പ്രിയ ശ്രീ ഇടമണ്‍
ഹാഷിം
കെ.കെ. എസ്
ഹന്ലലത്ത്
ഷാജൂ
രാമചന്ദ്രന്
പകല്‍കിനാവന്‍
ശ്രീ
സന്തോഷ്
വാഴക്കോടന്‍
ഇനിയും വരണേ...
Post a Comment