Saturday, June 6, 2009

പരല്‍

കൊളുത്തുപോലെന്തോ വിഴുങ്ങി
രക്ഷപ്പെട്ടതിന്റെ
ആവേശത്തിലൊരു പരല്‍
ചെകിളമുറിഞ്ഞ വേദനമറന്ന്
വെളളത്തിലൂടെ നീന്തുന്നു

കഴായ കടന്നാല്‍ കടലാണെന്നു പറഞ്ഞ്
ആരോ തെറ്റിദ്ധരിപ്പിച്ചതത്രെ
കടലും കായലുമല്ല
പാറയിടുക്കിലൂടെ കുത്തിയൊലിക്കുന്ന
ഇത്തിരിത്തണുപ്പാണിന്ന് സ്വപ്നം
വേരുകള്‍ക്കിടയിലെ ഇരുളാണിന്ന് അഭയം

മരണത്തില്‍ നിന്ന്
രക്ഷപ്പെട്ടൊരു കൂട്ടുകാരന്
അംബരചുംബികള്‍വെറുത്ത്
ഓലപ്പുരയിലേക്ക് പോകണമെന്ന് വാശിപ്പെട്ടത്
ഓര്‍മവന്നു

മരയഴികള്‍ക്കിടയിലൂടെ
തൊടിയില്‍ കാണാവുന്ന പച്ചകളില്‍
കിളികള്‍ വന്നിരിക്കുന്നതു കണ്ട്
അവനിന്ന് സുഖപ്പെടുന്നു

(എന്റെ പ്രിയ കളിക്കൂട്ടുകാരന്)

11 comments:

ശ്രീഇടമൺ said...

മരയഴികള്‍ക്കിടയിലൂടെ
തൊടിയില്‍ കാണാവുന്ന പച്ചകളില്‍
കിളികള്‍ വന്നിരിക്കുന്നതു കണ്ട്
അവനിന്ന് സുഖപ്പെടുന്നു

കാണാനാവുന്നുണ്ടത് ഈ വരികളിലൂടെ...

എംപി.ഹാഷിം said...

അനീഷ്‌ .... അഭിനന്ദനങ്ങള്‍ .......
വെത്യസ്ഥതയുണ്ട് .

കെ.കെ.എസ് said...

ഇത്തിരിത്തണുപ്പാണിന്ന് സ്വപ്നം
വേരുകള്‍ക്കിടയിലെ ഇരുളാണിന്ന് അഭയം
-..കാണുവാനൊരു കിനാവുണ്ടാവുക എന്നതാണ് കാര്യം,അടിവേരായാലും അഭയം തേടാനൊരിടവും...കവിതകൊള്ളാം.
ആശംസകളോടെ..

ഹന്‍ല്ലലത്ത് Hanllalath said...

..തിരിച്ചറിവുകളില്‍ ചോര മണക്കും...

Anonymous said...

"അംബരചുംബികള്‍ വെറുത്ത് ഓലപ്പുരയിലേക്ക് പോകണമെന്ന് വാശിപ്പെട്ട" കളിക്കൂട്ടുകാരന്‍ ഇനിയുമിനിയും സുഖപ്പെടട്ടെ...

സ്നേഹത്തോടെ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആശംസകള്‍.

പകല്‍കിനാവന്‍ | daYdreaMer said...

നന്നായി അനീഷ്‌..
ആശംസകള്‍..

Sreejith said...

അനീഷ്‌ വളരെ നന്നായിരിക്കുന്നു ..... ആശംസകള്‍

സന്തോഷ്‌ പല്ലശ്ശന said...

സ്വപ്നങ്ങളും, വ്യഥകളും, മുറിവുകളുമായി നമ്മള്‍..... അനീഷ്‌ ഈ കവിതയില്‍ ഞാന്‍ എന്നെ കണ്ടു....
നന്ദി ഈ കാവ്യാനുഭവത്തിന്‌.....

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം... അനീഷ്‌ മാഷേ... ആശംസകള്‍...

naakila said...

നന്ദി പ്രിയ ശ്രീ ഇടമണ്‍
ഹാഷിം
കെ.കെ. എസ്
ഹന്‍ലലത്ത്
ഷാജൂ
രാമചന്ദ്രന്‍
പകല്‍കിനാവന്‍
ശ്രീ
സന്തോഷ്
വാഴക്കോടന്‍

ഇനിയും വരണേ...

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP