Saturday, August 29, 2009

നോട്ടം

ബ്ലോക്ക്-
മണിക്കൂറുകള്‍ നീണ്ട്, ബോറടിച്ച്
ബസ്സിനുളളില്‍ നിന്നും
പുറത്തേക്ക് നോക്കുമ്പോള്‍
ടാറും ചരലും
കൂടിക്കിടന്നിടത്തെല്ലാം
ചെടികള്‍ കിളിര്‍ക്കുന്നു
അതിലെല്ലാം
പൂക്കള്‍ വിടരുന്നു

ബ്ലോക്ക് മാറി
ബസ്സ് നീങ്ങിത്തുടങ്ങുമ്പോള്‍
കാഴ്ചയില്‍ നിന്ന്
അകന്നകന്നു പോകുന്നു
ഒരു പൂന്തോട്ടം

6 comments:

Anil cheleri kumaran said...

ബ്ലോക്കിനുമുണ്ടാമൊരു ഗുണം അല്ലേ..!

Steephen George said...

Vayichu....

താരകൻ said...

വിരട്ടുന്ന ഗന്ധത്തിനെ വാസനിക്കുവാൻ..
മടുപ്പിക്കുന്ന ദൃശ്യത്തിനെ മലർ കാഴ്ചയാക്കുവാൻ..
കവിഹൃദയത്തിനെ കഴിയൂ..പക്ഷെ അതുവരികളിലേക്ക് പകർന്നപ്പോൾ അല്പം ധൃതി കൂടിയോ? സംതിംഗ് ഈസ് മിസ്സിംഗ് എന്നൊരു തോന്നൽ...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇനിയുമുണ്ടാകട്ടെ ഇത്തരം ബ്ളോക്ക്‌. ഒാര്‍മ്മകളിലേക്കു നോട്ടമാകാന്‍ വേണ്ടി.

Anonymous said...

ഞാന്‍ കണ്ടത് പൂന്തോട്ടമല്ല.മാലിന്യത്തിനു ഇടയില്‍ എങ്ങനെ പൂന്തോട്ടം ഉണ്ടാകും ?

പാവപ്പെട്ടവൻ said...

ടാറും ചരലും
കൂടിക്കിടന്നിടത്തെല്ലാം
ചെടികള്‍ കിളിര്‍ക്കുന്നു
അതിലെല്ലാം
പൂക്കള്‍ വിടരുന്നു
അങ്ങനെ നമ്മുടെ വികസനങ്ങളില്‍ ചെടികള്‍ കിളിര്‍ക്കുന്നു അവയ്ക്ക് വളമാകുന്നു ടാറും ചരലും

ഓണാശംസകള്‍

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP