വേദിയില് പറയുന്നത്
ഹാളിനു പുറത്തു കേള്ക്കില്ല
സദസ്സിലിടയ്ക്കു
കൂട്ടച്ചിരി മുഴങ്ങുന്നുണ്ട്
കൈയ്യടി മുറുകുന്നുണ്ട്
ഞങ്ങള് ഹാളിനു പുറത്താണ്
ഉറക്കെച്ചിരിക്കുന്നുണ്ട്
കൈയ്യടിക്കുന്നുമുണ്ട്
ഹാളിനു പുറത്തുനിന്ന്
കൂട്ടച്ചിരി ചിരിക്കുന്നവരെ
പിരിച്ചു വിട്ടിരിക്കുന്നു
എന്നായിരിക്കും വേദിയില് പറഞ്ഞത്
എന്നോര്ത്തപ്പോള്
പൊടുന്നനെ
എന്റെ ചിരി
കളഞ്ഞു പോയ നാണയമായി
ഒറ്റയ്ക്കാവുമ്പോൾ
4 days ago
9 comments:
ishtaayi..
best wishes
ഞാനും നാണയത്തുട്ടിനായി മാത്രമല്ലേ പ്രവാസിയായിപ്പോയതെന്നോര്ത്തുപ്പോയി!കവിത നന്നായിരിക്കുന്നു
നല്ല ആശയം അനീഷേട്ടാ..
നല്ല ആശയം but....
entho... oravyakthatha pole ...?
:)
കവിത നന്നായിരിക്കുന്നു
കവിത ഇഷ്ടപ്പെട്ടു
Aha! good idea. I don't know how to write it in Malayalam fonts.I liked the other poem' schoolilekkulla vazhi'. It tells an old story.
രസമായിട്ടുണ്ട് ,ആശംസകള്
Post a Comment