Friday, December 25, 2009

കളഞ്ഞു പോകുന്ന നാണയങ്ങള്‍

വേദിയില്‍ പറയുന്നത്
ഹാളിനു പുറത്തു കേള്‍ക്കില്ല

സദസ്സിലിടയ്ക്കു
കൂട്ടച്ചിരി മുഴങ്ങുന്നുണ്ട്
കൈയ്യടി മുറുകുന്നുണ്ട്
ഞങ്ങള്‍ ഹാളിനു പുറത്താണ്
ഉറക്കെച്ചിരിക്കുന്നുണ്ട്
കൈയ്യടിക്കുന്നുമുണ്ട്

ഹാളിനു പുറത്തുനിന്ന്
കൂട്ടച്ചിരി ചിരിക്കുന്നവരെ
പിരിച്ചു വിട്ടിരിക്കുന്നു
എന്നായിരിക്കും വേദിയില്‍ പറഞ്ഞത്
എന്നോര്‍ത്തപ്പോള്‍
പൊടുന്നനെ
എന്റെ ചിരി
കളഞ്ഞു പോയ നാണയമായി

9 comments:

the man to walk with said...

ishtaayi..

best wishes

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഞാനും നാണയത്തുട്ടിനായി മാത്രമല്ലേ പ്രവാസിയായിപ്പോയതെന്നോര്‍ത്തുപ്പോയി!കവിത നന്നായിരിക്കുന്നു

അഭിജിത്ത് മടിക്കുന്ന് said...

നല്ല ആശയം അനീഷേട്ടാ..

എം പി.ഹാഷിം said...

നല്ല ആശയം but....

entho... oravyakthatha pole ...?

Vinodkumar Thallasseri said...

:)

Unknown said...

കവിത നന്നായിരിക്കുന്നു

Unknown said...

കവിത ഇഷ്ടപ്പെട്ടു

Abhirami Raman said...

Aha! good idea. I don't know how to write it in Malayalam fonts.I liked the other poem' schoolilekkulla vazhi'. It tells an old story.

റഫീക്ക്.പി .എസ് said...

രസമായിട്ടുണ്ട് ,ആശംസകള്‍

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP