പൊതിഞ്ഞു വച്ചിരിക്കുന്നു
അടുക്കടുക്കായി
മരങ്ങളുടെ ശവങ്ങള്
രാവെട്ടത്തില്‍
വേരുകള്‍ പിഴുതെറിഞ്ഞ്
ചുറ്റും കൂടി നില്ക്കുന്നു
ബാക്കിയായവ
ഇരുളിലകള്‍ മുഴുവന്‍
കണ്ണുകളാണെങ്കില്‍
അതിലെരിയുന്ന തീ കണ്ടേനെ
കാണെക്കാണെ
അവയെല്ലാം വേരുകളിലേക്കു തന്നെ
മടങ്ങിപ്പോകുന്നു
പിറ്റേന്ന്
തീപിടിച്ച കാടിനെക്കുറിച്ചു കേട്ട്
കരഞ്ഞുകരഞ്ഞ്
ഞാന്‍ ചിരിച്ചു പോയി
ഒറ്റയ്ക്കാവുമ്പോൾ
4 days ago
8 comments:
ഇരുളിലകള്‍ മുഴുവന്‍
കണ്ണുകളാണെങ്കില്‍
അതിലെരിയുന്ന തീ കണ്ടേനെ
കാടുകള്‍ കത്തുന്നത് മരങ്ങളുടെ മറുപടിയാവണം
കൊല്ലും മുന്‍പേ സ്വയംകൊല
ഒരു പക്ഷേ അവ ചിരിക്കുന്നുണ്ടാവും
അതറിയുമ്പോള്‍ അവയോടൊപ്പം ചിരിക്കാതിരിക്കുന്നതെങ്ങനെ?
നല്ല ചിന്ത
നാളുകള്‍ക്ക് ശേഷമാണിവിടെ വരുന്നത്.
വ്യത്യസ്തം.
നല്ല ചിന്തകള്‍, നല്ല വരികള്‍.
നല്ല ആശയം
ഇരുളിലകള്‍ മുഴുവന്‍
കണ്ണുകളാണെങ്കില്‍
അതിലെരിയുന്ന തീ കണ്ടേനെ..........
ഏറെ നാളായി കാത്തിരിക്കുന്നു ........നല്ലൊരു പോസ്റ്റിനു .
കണ്ടത്തില്‍ സന്തോഷം ........
വനരോദനമായി
Post a Comment