Wednesday, May 12, 2010

ഇന്നുമാവളവിലെത്തുമ്പോള്‍


ഇന്നുമാവളവിലെത്തുമ്പോള്‍
സ്കൂട്ടറില്‍ നിന്നും
തെറിച്ചുവീണു മരിച്ചയാളെ
ഓര്‍മവരും

നില്‍പ്പുണ്ടാവുമിപ്പോഴുമവിടെ
അറ്റുപോവുന്നതിനു
തൊട്ടുമുന്‍പുളള
അതേ നോട്ടത്തിലതേ വേഗതയിലതേ
ബോധത്തില്‍

ഇപ്പോഴവിടെയില്ല
തെറിച്ചു വീണപ്പോളയാളുടെ
തലയിടിച്ചു പിളര്‍ത്തിയ
ട്രാക്ടറിന്റെ തുരുമ്പു ചക്രങ്ങള്‍

മഴവെളള
മെടുത്തുമാറ്റിയിട്ടുണ്ടാവുമയാളുടെ
വാറുപൊട്ടിയ ചെരിപ്പുകള്‍

ഇനിയൊരുപക്ഷേയാ ചെരിപ്പിട്ടയാള്‍
പോയിരിക്കുമോ
സ്നേഹിച്ചിരുന്നവരുടെ
മറവിയിലേക്ക് ?

എന്നാല്‍
അതേ ചെരിപ്പിട്ടതേ വേഗത്തി
ലിപ്പോഴുമയാള്‍
നില്‍ക്കുന്നുണ്ടവിടെ

റോങ് സൈഡ് വന്നത്
താനല്ലായിരുന്നുവെന്ന്
കൊലവിളിച്ചു കടന്നുപോയ
മണല്‍ലോറിയെച്ചൂണ്ടി

9 comments:

Mohamed Salahudheen said...

Never forget nor forgive!

Rejeesh Sanathanan said...

റോഡിലെ ‘കാലനായി’ അവന്‍ മാറി കഴിഞ്ഞു...മണല്‍ വണ്ടി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എത്രയെത്രയിടങ്ങളില്‍
എത്രയെത്ര നോട്ടങ്ങള്‍
ഇങ്ങനെ..,

Umesh Pilicode said...

:-)

Unknown said...

aneesh ...............simply superrr

Unknown said...

ശരിയാണ് ചിലസ്ഥലങ്ങൾ പലതും അങ്ങനെ ഓർമ്മിപ്പിക്കും.

എം പി.ഹാഷിം said...

:-)

പകല്‍കിനാവന്‍ | daYdreaMer said...

അതേ വേഗത്തി
ലിപ്പോഴുമയാള്‍..

naakila said...

നാക്കിലയില്‍ വിരുന്നു വന്ന എല്ലാ കൂട്ടുകാര്‍ക്കും ഒരായിരം നന്ദി
ഇനിയും വരണേ...

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP