ഇന്നു വൈകുന്നരം പെയ്ത
മഴയില്‍
കൊമ്പൊടിഞ്ഞു വീണ
മാവില്‍ നിന്നു
ചിതറിയ മാങ്ങകള്‍
പെറുക്കുകയാണമ്മ
ആകെയുള്ളൊരു മൂവാണ്ടന്റെ
ആകെയുള്ളൊരു കൊമ്പായിരുന്നു
എന്നിടയ്ക്കിടയ്ക്ക്
മഴയോടെന്നപോലെ
മങ്ങിമങ്ങിപ്പോകുന്ന
മിന്നലുകളോടെന്ന പോലെ
കൂട്ടത്തില്‍പ്പെട്ട കാറ്റുകളോടെന്ന പോലെ
പറയുന്നുണ്ടമ്മ
പെറുക്കിവച്ച മാങ്ങകള്‍
അച്ചാറോ
മീന്‍കറിയിലെ പുളിപ്പോ
ചമ്മന്തിയിലെ രുചിപ്പോ
ആവുന്നതിനെക്കുറിച്ചു
പേടിച്ചു പേടിച്ചു കരയുമ്പോളതാ
മാങ്ങകളൊക്കെയുമാകാശത്തു
പഴുപ്പിയ്ക്കാന്‍ വയ്ക്കാമെന്നു പറഞ്ഞ്
മിന്നലിന്റെ വേരുകളില്‍ത്തൂങ്ങി
പറക്കുകയാണമ്മ
പാകമാകാതെ
പഴുത്തു വീണ
മാമ്പഴത്തിന്റെ മണമായിരിക്കും
ഇന്നു രാത്രി മുഴുവന്‍ !
(ആനുകാലികകവിത)
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
1 month ago
10 comments:
പാകമാകതെ പഴുത്ത മാമ്പഴം.ആ മാവിൻ കൊമ്പ് ഒടിഞ്ഞു വീണത് ഈ വർഷം നന്നായി കായ്ച്ചതു കൊണ്ടാകും.
നല്ല കവിത.
nananja oru orma evideyokeyo thottukondu kadannu pokunnu
മാന്പഴക്കാലം, നൊസ്റ്റാള്‍ജിക്
ആശംസകള്‍
ആകെയുള്ളൊരു മൂവാണ്ടൻ, ആകെയുള്ളൊരു കൊമ്പ്,മഴയോട്, മിന്നലോട്,കാറ്റോട്..... പാകമാകാത്ത മാമ്പഴം..... പ്രതീകങ്ങളൊക്കെ നന്നായിട്ടുണ്ട്, അനീഷ്!
പഴുപ്പിയ്ക്കാന്‍ വയ്ക്കാമെന്നു പറഞ്ഞ്
മിന്നലിന്റെ വേരുകളില്‍ത്തൂങ്ങി
പറക്കുകയാണമ്മ
വരികളിൽ സങ്കടം നിഴലിക്കുന്നില്ലേ എന്ന്…..
മാമ്പഴത്തിലെ പുളിയും മ ധുരവും തുളുമ്പുന്നു കവിതയിൽ.
നല്ല വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയോടെ
ഇഷ്ടമായി അനീഷ്:)
ഏറെ തവണ വായിച്ചിട്ടും വായനയുടെ പുതുമ നില നിര്‍ത്തുന്ന കവിത.
അടുത്തയിടെ വായിച്ച കവിതകളില്‍ വൈകാരികമായി ഏറ്റവും ഉലച്ച കവിത.
സംവേദനത്തിന്റെ ലാളിത്യം , കറയില്ലാത്ത ഭാഷ, അതിലുപരി അനുഭവിച്ച വേദന അക്ഷരങ്ങളിലൂടെ പകരുന്നതില്‍ പൂര്‍ണമായും വിജയിച്ചു..
ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നു...
നന്ദി..
Post a Comment