
കണക്കു പിരിയഡില്‍
മുന്‍ബഞ്ചിലിരുന്ന
കുട്ടികളൊരു പുസ്തകം നോക്കിയത്
ടീച്ചറു പിടിച്ചു
കരഞ്ഞു ചുവന്ന
കണ്ണുകളോടെ
യിറങ്ങിപ്പോയതാണ്
കാലുപിടിച്ചു വിളിച്ചിട്ടും
പിന്നെ വന്നില്ല
കണക്കു പിരിയഡില്‍
കപ്പലുകളോടി,
റോക്കറ്റുയര്‍ന്ന്
മുടിക്കെട്ടുകളിലിറങ്ങി
പുസ്തകവുമായ്
പോയ ടീച്ചറെ
പിന്നില്‍ നിന്നു
ചിരിച്ചോടിച്ചൊരു കൂട്ടുകാരനെ,
വര്‍ഷങ്ങള്‍ക്കു ശേഷം
വഴിയില്‍വച്ചു കണ്ടു
ചൂരലേറ്റപോലവന്റെ
മുഖത്ത്
തെറ്റിയ കണക്കുകളുടെ
തെളിനിഴല്‍പ്പാടുകള്‍
2 comments:
nannayittundu...
keep writing
കണക്കു എവിടെയൊക്കെയോ തെറ്റുന്നു.. കണക്കുക്ലാസ്സു കഴിഞ്ഞുള്ള ജീവിതക്ലാസ്സുകളിലും ആവാം. നന്നായിരിക്കുന്നു, അനീഷ്.
Post a Comment