കുട്ടികളങ്ങനെയാണ്
ബെല്ലും ബ്രേക്കുമില്ലാതെ വരും
കൂട്ടബെല്ലടിക്കുമ്പോ
ളൊരു തേനീച്ചക്കൂട്ടമായ് മാറി
യിരമ്പിക്കൊണ്ടു കടന്നുപോകും
നോക്കിനടന്നില്ലെങ്കിലുറപ്പാ
ണൊരു പന്തുവന്ന്
തലയില്‍ കൊള്ളും
പെന്സിലസ്ത്രമായ് മാറി
ചീറിയെത്തും
റോക്കറ്റുകള്‍
കണ്ണില്‍ തറയ്ക്കും
ഔട്ടല്ലെന്നു
മൂളിക്കൊണ്ടൊരു
സ്റ്റമ്പു പറന്നു വന്ന്
ചെളി തെറിപ്പിക്കും
പാതകളില്ലാതെ
പോയ കാലത്ത്
കണ്ണുവച്ചെറിഞ്ഞതെല്ലാ
മിന്നു മടക്കിയെറിയുകയാണോ
എത്രയോരം ചേര്‍ന്നു
പോയിട്ടും?
ബെല്ലടിച്ചതു കേട്ടില്ലേ
ബ്രേക്കിട്ടതറിഞ്ഞില്ലേ
കല്ലെറിഞ്ഞ കാലമൊക്കെക്കഴിഞ്ഞു
ഇനിയേറുകൊളളാനുള്ള സമയമാണ്
എത്രയോരം ചേര്‍ന്നു
പോയാലും.
(ബൂലോകകവിത ഓണപ്പതിപ്പ്)
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
1 month ago
6 comments:
കല്ലെറിഞ്ഞ കാലമൊക്കെക്കഴിഞ്ഞു
ഇനിയേറുകൊളളാനുള്ള സമയമാണ്"
കൊള്ളാം..
എത്രയോരം ചേര്‍ന്നു
പോയാലും..
ഇനിയേറുകൊളളാനുള്ള സമയമാണ്..
aasamsakal
ഓരംപോലുമോരിവച്ചുവാരിക്കുഴിയൊരുക്കുന്ന തിരക്കിലാരിതൊക്കെ കാണാന്‍. ബെല്ലും ബ്രേക്കുമില്ലാത്ത ജീവിതം വായിച്ചു. നന്ദി
അതെ മാഷെ കുട്ടികൾക്ക് ബെല്ലും ബ്രേക്കുമില്ല, കല്ലെറിയും,പന്തെറിയും-അതെല്ലാം മാഷന്മാരും മാലോകരും സഹിച്ചേ പറ്റൂ, ആനന്ദകരമാണ് അത്, ശല്യമെന്നു കരുതരുത്, ആയകാലത്ത് നാമിതൊക്കെ ചെയ്തതല്ലേ? പക്ഷേ ഇതൊന്നിനും കഴിയാതെ എൻട്രൻസ് മാത്രം ജപിച്ചു വളരുന്നൊരു തലമുറയെക്കുറിച്ചല്ലേ നാം വ്യാകുലപ്പെടേണ്ടത്? നല്ല മൌലികതയുള്ള കവിത, അഭിനന്ദനം.
നന്ദി പ്രിയപ്പെട്ട
മുകില്‍
അനൂപ്
സലാഹ്
ശ്രീനാഥന്‍
സസ്നേഹം
:)
Post a Comment