Wednesday, January 26, 2011

അതിഥി

വരുന്നുണ്ടെന്നു
വിളിച്ചറിയിച്ചു
വീടൊക്കെ വൃത്തിയാക്കിച്ചു
തഴച്ചതൊക്കെ
അരിഞ്ഞെടുത്തു
കാവ്യാത്മകമായ ഒരു നിശ്ശബ്ദത
മുറ്റത്തും മതില്‍ക്കെട്ടിലും കോരിയൊഴിച്ചു

വൈകിയില്ല
ബെല്ലടികേട്ട്
വാതില്‍ തുറന്നു
ചിരിച്ചുകൊണ്ട് സ്വീകരിച്ചു
ആഹ്ലാദത്താല്‍ കരകവിഞ്ഞൊഴുകി

നല്ല പ്രവാഹംതോന്നി
ഷേക്ക്ഹാന്റ് തന്നപ്പോള്‍

വിശ്വസിക്കാനേ കഴിയുന്നില്ല
ഇരുന്ന ഇരുപ്പിലങ്ങ്
വറ്റിപ്പോയെന്ന് !

14 comments:

എന്‍.ബി.സുരേഷ് said...

എത്ര വേഗം മടുക്കുന്നു നാം
വിരുന്നിലെ വിഡ്ഡിച്ചിരി
മരിച്ച മത്സ്യങ്ങൾ പോലെ വാക്കുകൾ
പേരറിയാത്തവർ തങ്ങളിൽ ഹസ്തദാനം
ഉടുപ്പുലയാതുള്ള പൊട്ടിച്ചിരി
വഴുക്കുന്ന ചുംബനം
(സഹശയനം-ചുള്ളിക്കാട്)

ഇവിടെയാകട്ടെ എത്ര പെട്ടന്നാണ്ണ് ഒന്നും പകരാനില്ലാതെ വറ്റിപ്പോയത്. നമ്മുടെ ഉള്ളിൽ തന്നെ നാം വറ്റിയവരാണല്ലോ.

തീർത്തും ശൂന്യരായ മനുഷ്യരെ നന്നായി എഴുതി

ശ്രീനാഥന്‍ said...

സംഭവം കൊള്ളാം!

മുകിൽ said...

നല്ല പ്രവാഹംതോന്നി
ഷേക്ക്ഹാന്റ് തന്നപ്പോള്‍"

എന്നിട്ടും വറ്റിപ്പോയി, ല്ലേ..

ജിപ്പൂസ് said...

വാസ്തവം അനീഷ് മാഷേ.എത്ര പെട്ടെന്നാ എല്ലാം വറ്റിപ്പോകുന്നത്.വറ്റാതെ സജീവമായി ഇപ്പൊഴും നില്‍ക്കുന്നുണ്ട് ചിലതെങ്കിലും.പ്രവാഹത്തിന്‍റെ ശക്തിയായിരിക്കും ല്ലേ..

Vinodkumar Thallasseri said...

അനീഷ്‌, നന്നായി. കുറച്ച്‌ വരികളില്‍ കുറുക്കി പറഞ്ഞിരിക്കുന്നു. 'പ്രവാഹം' എന്ന വാക്ക്‌ ഒഴുക്കില്‍ നിന്ന് മാറിനില്‍ക്കുന്നത്‌ പോലെ തോന്നി.

Unknown said...

കാവ്യാത്മകമായ ഒരു നിശ്ശബ്ദത
മുറ്റത്തും മതില്‍ക്കെട്ടിലും കോരിയൊഴിച്ചു

:)

MOIDEEN ANGADIMUGAR said...

ഇരുന്നഇരിപ്പിലങ്ങ് വറ്റിപ്പോയത് വിശ്വസിക്കാൻ കഴിഞ്ഞില്ല.ഒരുനല്ല കവിത,ആശംസകൾ

Unknown said...

കൊള്ളാം അനീഷ്‌

ആര്‍. ശ്രീലതാ വര്‍മ്മ said...

കാവ്യാത്മകമായ നിശ്ശബ്ദതയുടെ ആഴം അനുഭവിപ്പിച്ചു തന്നതിന് നന്ദി അനീഷ്‌...

ആര്‍. ശ്രീലതാ വര്‍മ്മ said...
This comment has been removed by the author.
അനൂപ്‌ .ടി.എം. said...

നന്നായിട്ടുണ്ട്..
അനീഷേട്ടാ..

നികു കേച്ചേരി said...

ഈ വന്ന ഭയങ്കരൻ ആരാ?,കാവ്യാത്മകമായ നിശബ്ദതയിലൂടെ കടന്നുവന്നു വറ്റിക്കുന്നവൻ,ഞാനും കാത്തിരിക്കുന്നു.

jayan said...

നല്ല നിശബ്ദസൗന്ദര്യം......മുറുക്കം പൊട്ടാതെയുള്ള എഴുത്ത്‌ ഇഷ്ടപ്പെട്ടു.....

Vinodkumar Edachery said...

Good style.I love it.

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP