
ഒന്ന്
പൂപോലെ വിറയ്ക്കുന്ന
രാത്രിയോട്
ഞാന്‍ നിന്നെക്കുറിച്ച് ചോദിച്ചു
രാത്രിയപ്പോള്‍
ആ പൂവിറുത്ത്
എനിക്കു തന്നു.
രണ്ട്
ഇരുളില്‍ വന്നിരുന്ന്
ഇളനീരു തുരന്നു കുടിക്കുമെന്നു
വിശ്വസിച്ച്
തോക്കുമായ് ചെന്നു
ഹെഡ്ലൈറ്റിന്റെ പ്രകാശത്തില്‍
ചാഞ്ഞുകിടന്ന ഓലക്കീറിനിടയില്‍
തിളക്കം കാണുന്നുണ്ട്
വെടിയൊച്ചയില്‍
വിദൂരവാനംപോലും
വിറച്ചു മഴവീഴ്ത്തി
അറ്റുവീണു കിടന്നു വെറും മണ്ണില്‍
തിളക്കമറ്റ്
അകളങ്കിതചുംബനമര്‍പ്പിക്കാന്‍ വെമ്പിയ
രണ്ടു താരച്ചുണ്ടുകള്‍ !
.
No comments:
Post a Comment