അങ്ങനെയിരിയ്ക്കെ
അവനെ കാണാതാവുന്നു
അത്രനാളുമവനുണ്ടായിരുന്ന ഇടങ്ങളില്‍
പച്ചയുണങ്ങിത്തുടങ്ങുന്നു
ഇത്രനാളുമുണ്ടായിരുന്ന കണ്ടുമുട്ടല്‍
ഇപ്പോളില്ലാതായതോര്‍ത്തോര്‍ത്തൊരു ദിനം
ഞാനവന്റെ വീട്ടിലേക്കു ചെന്നു
അവന്റമ്മയടുക്കളയില്‍
പാത്രംകഴുകുന്നു
അവര്‍ പറഞ്ഞു
മുറിയ്ക്കകത്തേയ്ക്കവന്‍ കയറിപ്പോയിട്ട്
ദിവസങ്ങളായെന്ന്
എനിക്കോര്‍മ്മ വന്നു
തന്റെ മുറിയ്ക്കുള്ളിലൊരു
സമുദ്രമുണ്ടെന്നവന്‍ പറഞ്ഞത്
അതിന്റെയടിത്തട്ടില്‍ നിന്നാണീ
സ്വര്‍ണ്ണത്തരികളെന്നു
പറഞ്ഞൊരിക്കല്‍ കാണിച്ചത്
വാതിലില്‍ തട്ടാതെ
വിളിയ്ക്കാതെ മടങ്ങുമ്പോഴുള്ളില്‍
സ്വര്‍ണ്ണത്തരികള്‍ പറ്റിപ്പിടിച്ച്
തിളങ്ങുന്നതറിഞ്ഞു
അവനെക്കുറിച്ചു പറഞ്ഞപ്പോള്‍
അവന്റമ്മയുടെ കണ്ണിലുമൊരു
തിളക്കമുണ്ടായിരുന്നല്ലോ !
ഒറ്റയ്ക്കാവുമ്പോൾ
4 days ago
10 comments:
കൊള്ളാം!
അവനെവിടെ?
ഉള്ളതിനും ഇല്ലാതാകലിനും ഇടയിലുള്ള സമുദ്രം മറവിയിലോ വേദനയിലോ കൂടുതല്‍ കലരുന്നത്?നല്ല വരികള്‍ക്ക് നന്ദി അനിഷ്.
തിളങ്ങുന്ന സ്വര്‍ണ്ണത്തരി മനസ്സിലായില്ല
നന്ദി
അനിതാ മാധവ്
രഞ്ജിത്ത്
ശ്രീലത ടീച്ചര്‍
വിനോദ് കുമാര്‍
സ്നേഹം
മനസ്സിന്റെ അടിത്തട്ടില്‍ സമുദ്രമുള്ളിടത്ത് അപൂര്‍വ്വമായി പൊങ്ങിവരുന്ന നിധിയുടെ തിളക്കം സ്വാഭാവികം.
അവനാണോ ഇവന്?
നന്നായില്ല..
nannayittundu.......
ANISH,NANANNYI,INNANU VAYICHATHU ITHU
Post a Comment