Monday, February 14, 2011

തിളക്കം

അങ്ങനെയിരിയ്ക്കെ
അവനെ കാണാതാവുന്നു
അത്രനാളുമവനുണ്ടായിരുന്ന ഇടങ്ങളില്‍
പച്ചയുണങ്ങിത്തുടങ്ങുന്നു

ഇത്രനാളുമുണ്ടായിരുന്ന കണ്ടുമുട്ടല്‍
ഇപ്പോളില്ലാതായതോര്‍ത്തോര്‍ത്തൊരു ദിനം
ഞാനവന്റെ വീട്ടിലേക്കു ചെന്നു

അവന്റമ്മയടുക്കളയില്‍
പാത്രംകഴുകുന്നു
അവര്‍ പറഞ്ഞു
മുറിയ്ക്കകത്തേയ്ക്കവന്‍ കയറിപ്പോയിട്ട്
ദിവസങ്ങളായെന്ന്

എനിക്കോര്‍മ്മ വന്നു
തന്റെ മുറിയ്ക്കുള്ളിലൊരു
സമുദ്രമുണ്ടെന്നവന്‍ പറഞ്ഞത്
അതിന്റെയടിത്തട്ടില്‍ നിന്നാണീ
സ്വര്‍ണ്ണത്തരികളെന്നു
പറഞ്ഞൊരിക്കല്‍ കാണിച്ചത്

വാതിലില്‍ തട്ടാതെ
വിളിയ്ക്കാതെ മടങ്ങുമ്പോഴുള്ളില്‍
സ്വര്‍ണ്ണത്തരികള്‍ പറ്റിപ്പിടിച്ച്
തിളങ്ങുന്നതറിഞ്ഞു

അവനെക്കുറിച്ചു പറഞ്ഞപ്പോള്‍
അവന്റമ്മയുടെ കണ്ണിലുമൊരു
തിളക്കമുണ്ടായിരുന്നല്ലോ !

10 comments:

Anitha Madhav said...

കൊള്ളാം!

Unknown said...

അവനെവിടെ?

ആര്‍. ശ്രീലതാ വര്‍മ്മ said...

ഉള്ളതിനും ഇല്ലാതാകലിനും ഇടയിലുള്ള സമുദ്രം മറവിയിലോ വേദനയിലോ കൂടുതല്‍ കലരുന്നത്?നല്ല വരികള്‍ക്ക് നന്ദി അനിഷ്‌.

Vinodkumar Edachery said...

തിളങ്ങുന്ന സ്വര്‍ണ്ണത്തരി മനസ്സിലായില്ല

naakila said...

നന്ദി
അനിതാ മാധവ്
രഞ്ജിത്ത്
ശ്രീലത ടീച്ചര്‍
വിനോദ് കുമാര്‍

സ്നേഹം

chithrakaran:ചിത്രകാരന്‍ said...

മനസ്സിന്റെ അടിത്തട്ടില്‍ സമുദ്രമുള്ളിടത്ത് അപൂര്‍വ്വമായി പൊങ്ങിവരുന്ന നിധിയുടെ തിളക്കം സ്വാഭാവികം.

Unknown said...

അവനാണോ ഇവന്‍?

ഉദാസീന said...

നന്നായില്ല..

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu.......

എസ്‌.കലേഷ്‌ said...

ANISH,NANANNYI,INNANU VAYICHATHU ITHU

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP