കടല്‍ത്തീരത്തൂടെ നടക്കുമ്പോള്‍ കുഞ്ഞു ഞണ്ടുകള്‍ മണല്‍പ്പൊത്തുകളില്‍ നിന്നിറങ്ങി നടക്കുന്നു അടുത്തുചെല്ലുമ്പോഴേക്കുമവ പൊത്തുകളിലൊളിയ്ക്കുന്നു
മണല്‍പ്പൊത്തിനുള്ളിലിരുന്നവയുടെയമ്മ അവയെ ശാസിക്കുന്നുണ്ടാവും പുറത്ത് ശ്രദ്ധയില്ലാതെ നടന്നാല്‍ മനുഷ്യക്കുട്ടികള്‍ പിടിക്കുമെന്ന് പേടിപ്പിക്കുന്നുണ്ടാവും
തിരവന്ന് തീരത്തെത്തൊട്ടൂര്‍ന്നു പോകുന്നതുകാണാന്‍ കുഞ്ഞു ഞണ്ടുകള്‍ക്കു കൊതിയുണ്ടാവില്ലേ അവയുടെ കണ്ണുകളില്‍ അസ്തമയസൂര്യന്‍ തിളങ്ങുന്നതുകാണാന്‍ അമ്മയ്ക്കും?
നല്ല കവിത. തിരയുടെ കര-സ്പർശം, അസ്തമയ സൂര്യൻ അവർക്ക് നിഷേധിച്ചു കൂടാ. വേലിത്തലയ്ക്കൽ വന്നെത്തി നോക്കീ കുതുകയൌവനം, അന്തിയായ് രാത്രിയായെന്ന് ചൊല്ലീ വൃദ്ധഭീതികൾ എന്ന് മുമ്പേതോ കവി എഴുതിയത് ഓർത്തു.
5 comments:
കുഞ്ഞന്‍ കവിത രസായിട്ടുണ്ട്.
ഇതിനി ആധുനികനൊന്നും അല്ലല്ലോ? ങെ? :)
കരുതലിന്റെയും സ്വാതന്ത്ര്യത്തിന്റെയും നിര്‍വചനം. നല്ല വരികള്‍ .....
:)
കരുതലിന്റെയും സ്വാതന്ത്ര്യത്തിന്റെയും
അപ്പറഞ്ഞതാണ് ശരി!
നല്ല കവിത. തിരയുടെ കര-സ്പർശം, അസ്തമയ സൂര്യൻ അവർക്ക് നിഷേധിച്ചു കൂടാ. വേലിത്തലയ്ക്കൽ വന്നെത്തി നോക്കീ കുതുകയൌവനം, അന്തിയായ് രാത്രിയായെന്ന് ചൊല്ലീ വൃദ്ധഭീതികൾ എന്ന് മുമ്പേതോ കവി എഴുതിയത് ഓർത്തു.
നല്ല വായനയ്ക്ക് നന്ദി പ്രിയ സ്നേഹിതരേ
Post a Comment