Monday, February 21, 2011

കടല്‍ത്തീരത്ത്


കടല്‍ത്തീരത്തൂടെ നടക്കുമ്പോള്‍
കുഞ്ഞു ഞണ്ടുകള്‍
മണല്‍പ്പൊത്തുകളില്‍ നിന്നിറങ്ങി നടക്കുന്നു
അടുത്തുചെല്ലുമ്പോഴേക്കുമവ
പൊത്തുകളിലൊളിയ്ക്കുന്നു

മണല്‍പ്പൊത്തിനുള്ളിലിരുന്നവയുടെയമ്മ
അവയെ ശാസിക്കുന്നുണ്ടാവും
പുറത്ത് ശ്രദ്ധയില്ലാതെ നടന്നാല്‍
മനുഷ്യക്കുട്ടികള്‍ പിടിക്കുമെന്ന്
പേടിപ്പിക്കുന്നുണ്ടാവും

തിരവന്ന് തീരത്തെത്തൊട്ടൂര്‍ന്നു പോകുന്നതുകാണാന്‍
കുഞ്ഞു ഞണ്ടുകള്‍ക്കു കൊതിയുണ്ടാവില്ലേ
അവയുടെ കണ്ണുകളില്‍
അസ്തമയസൂര്യന്‍ തിളങ്ങുന്നതുകാണാന്‍
അമ്മയ്ക്കും?

5 comments:

Unknown said...

കുഞ്ഞന്‍ കവിത രസായിട്ടുണ്ട്.
ഇതിനി ആധുനികനൊന്നും അല്ലല്ലോ? ങെ? :)

Njanentelokam said...

കരുതലിന്റെയും സ്വാതന്ത്ര്യത്തിന്റെയും നിര്‍വചനം. നല്ല വരികള്‍ .....

Unknown said...

:)
കരുതലിന്റെയും സ്വാതന്ത്ര്യത്തിന്റെയും

അപ്പറഞ്ഞതാണ് ശരി!

ശ്രീനാഥന്‍ said...

നല്ല കവിത. തിരയുടെ കര-സ്പർശം, അസ്തമയ സൂര്യൻ അവർക്ക് നിഷേധിച്ചു കൂടാ. വേലിത്തലയ്ക്കൽ വന്നെത്തി നോക്കീ കുതുകയൌവനം, അന്തിയായ് രാത്രിയായെന്ന് ചൊല്ലീ വൃദ്ധഭീതികൾ എന്ന് മുമ്പേതോ കവി എഴുതിയത് ഓർത്തു.

naakila said...

നല്ല വായനയ്ക്ക് നന്ദി പ്രിയ സ്നേഹിതരേ

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP