
ആഴ്ചയിലൊരിയ്ക്കല്‍
ദൈവം
നടന്നാണ് പോവുക
വഴിയ്ക്കു വെച്ച്
യാദൃച്ഛികമായ് കണ്ടുമുട്ടിയാലും
തിരിച്ചറിയാനാവാത്ത തരത്തില്‍
രൂപമോ ഭാവമോ
പറയാനാവാത്ത രൂപത്തില്‍
മീന്‍കൂക്കുപോലെ
നമ്മളിലതുതട്ടി
ആവശ്യമോ
അനാവശ്യമോ
എന്ന തോന്നലുമാത്രമുണര്‍ത്തിയേക്കും
വീണ്ടുമങ്ങനെ
നമ്മളാഴ്ന്നുപോകും
നമ്മുടെയാഴങ്ങളിലേക്ക്
ചതുപ്പുകളില്‍
വിരകളായ് പുതഞ്ഞു കിടക്കും
ദൈവം നടന്നോ
പറന്നോ പൊയ്ക്കോട്ടെ
നാമിതെല്ലാമറിയുന്നതെന്തിന്
എന്നൊരു മറവിയിലേക്ക് !