പേപ്പറില്
പൊതിഞ്ഞുവാങ്ങിയൊരു കഷണം
തണുപ്പിച്ച നിലാവു നുണഞ്ഞിരിയ്ക്കെ
അസ്തമയസൂര്യനൊരു
കുഞ്ഞിച്ചിരിയാണെന്നു നീ
ആകാശവും കടലും ചേര്ന്നതിനെ
യിറുക്കിപ്പിടിച്ചു
ശ്വാസം മുട്ടിക്കും
നമുക്കിടയിലുമൊരു
കുഞ്ഞിച്ചിരിയുണ്ട്
നമ്മള് കണ്ടിട്ടില്ലെങ്കിലും
നമുക്കുമതിനെയിറുക്കിപ്പിടിച്ചൊരു
സാന്ഡ് വിച്ചാവണം !
ഒറ്റയ്ക്കാവുമ്പോൾ
4 days ago
6 comments:
അയ്യ! കുഞ്ഞിച്ചിരിയെ ശ്വാസം മുട്ടിക്കല്ലേ!
ശ്വാസം മുട്ടുമ്പോൾ അസ്തമയസൂര്യൻ അലിഞ്ഞു പോകും. അതുകൊണ്ടു കുഞ്ഞിച്ചിരിയെ സൂക്ഷിക്കണം.
നല്ല നറുമണമുള്ള കവിത, അനീഷ്.
സാന്ഡ് വിച്ചിന്റെമണം....
നല്ല കവിത...
ന്റമ്മോ..എങ്ങനെ വരുന്നീ ഭാവന...!!
ഇഷ്ട്ടപ്പെട്ടൂട്ടോ...!!
ആശംസകള്...!!!
പ്രിയ അനീഷ്,
വൈലോപ്പിള്ളി സാഹിത്യ പുരസ്കാരത്തിന് അഭിനന്ദനങ്ങള്...
നന്നായി അനീഷ്, പുരസ്കാരത്തിന് അഭിനന്ദങ്ങൾ, ഒരിക്കൽക്കൂടി....
ആകാശത്തിനും ഭൂമിക്കും മേലെ കുഞ്ഞിച്ചിരിയുടെ അവകാശം മനോഹരം.
Post a Comment