മുളകുചമ്മന്തി
രുചിയോടെ
കഞ്ഞികൂട്ടി
നാക്കലിയ്ക്കേ
കണ്ണില് നിന്നൊരെരിവു
കരയാന് തുടങ്ങുന്നു
ചുണ്ടില്നിന്നൊരെരിവു
മോങ്ങാന് തുടങ്ങുന്നു
വിരലിടകളില് നിന്നൊരെരിവു
മീട്ടാന് തുടങ്ങുന്നു
1എരിവേ... എരിവേ
നിങ്ങളിങ്ങനെയെരിഞ്ഞോണ്ടിരുന്നാല്
ഞാനുമെരിഞ്ഞു പോവില്ലേ
എരിഞ്ഞെരിഞ്ഞീ വീടുമെരിയില്ലേ
വീടുകളെരിഞ്ഞീ നാടുമുഴുവനെരിയില്ലേ
നാട്ടാരുമെരിയില്ലേ
എരിയുന്ന വഴിവിളക്കിന്റെ
കണ്ണുപൊട്ടിയെരിയില്ലേ
നാടുകളെരിഞ്ഞെരിവു
വാനോളമുയരില്ലേ
നിലാവും കാറ്റുമെരിയില്ലേ
പാതിരകളും പകലുകളുമെരിയില്ലേ
യുഗങ്ങളോളമെരിയില്ലേ
അതുകൊണ്ടാണൊരുകവിള്
കഞ്ഞികൊണ്ടീയെരിവിനെ
കെടുത്തിയത്
ആര്ക്കുമൊന്നും
തോന്നരുത് കേട്ടോ!
1. മോഹനകൃഷ്ണന് കാലടിയുടെ സ്ലൈറ്റേ..(പാലൈസ്) എന്ന വരികള്ക്ക് കടപ്പാട്
ഒറ്റയ്ക്കാവുമ്പോൾ
4 days ago
3 comments:
ആര്ക്കുമൊന്നും
തോന്നരുത് കേട്ടോ!
നല്ല രസം!
അനീഷിനു ശരിക്കു എരിഞ്ഞു.. അതുകൊണ്ടു കവിതക്കൊരു എരിവു കൊണ്ടാട്ടം കിട്ടി.
Post a Comment