പടംവരക്ലാസ്സില്‍
നിവര്‍ത്തിവെച്ച
ആകാശത്തില്‍
കുട്ടി വരയ്ക്കുന്നു
കുട്ടിയുടെ വര
ഒരുറപ്പുമില്ലാത്ത
ജീവിതം പോലെ
നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു
കാറ്റിനും മരങ്ങള്‍ക്കും മുകളിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
അവിടെയൊരു
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
ചിരിച്ചും കളിച്ചുമൂഞ്ഞാലിലിരുന്നുമാവരയെപ്പോഴോ
മാഷിന്റെ കണ്ണും മൂക്കും
കണ്ണടയും വരയ്ക്കുന്നു
മാഷ്ക്ക് വരയ്ക്കാനൊരു
ബോര്‍ഡു വരയ്ക്കുന്നു
ചായപ്പെന്‍സിലും
സ്വപ്നങ്ങളും വരയ്ക്കുന്നു
മാഷ്ക്ക്
ഇരിക്കാനൊരു
കസേര വരയ്ക്കുന്നു
മാഷാ കസേരയിലിരുന്ന്
അവനെത്തന്നെ നോക്കുന്നു
വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു !
നിവര്‍ത്തിവെച്ച
ആകാശത്തില്‍
കുട്ടി വരയ്ക്കുന്നു
കുട്ടിയുടെ വര
ഒരുറപ്പുമില്ലാത്ത
ജീവിതം പോലെ
നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു
കാറ്റിനും മരങ്ങള്‍ക്കും മുകളിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
അവിടെയൊരു
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
ചിരിച്ചും കളിച്ചുമൂഞ്ഞാലിലിരുന്നുമാവരയെപ്പോഴോ
മാഷിന്റെ കണ്ണും മൂക്കും
കണ്ണടയും വരയ്ക്കുന്നു
മാഷ്ക്ക് വരയ്ക്കാനൊരു
ബോര്‍ഡു വരയ്ക്കുന്നു
ചായപ്പെന്‍സിലും
സ്വപ്നങ്ങളും വരയ്ക്കുന്നു
മാഷ്ക്ക്
ഇരിക്കാനൊരു
കസേര വരയ്ക്കുന്നു
മാഷാ കസേരയിലിരുന്ന്
അവനെത്തന്നെ നോക്കുന്നു
വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു !
20 comments:
നിന്റെ വര
കൊച്ചിയില്‍ നിന്നു
കോഴിക്കോട്ടേക്കാണല്ലോ
എന്ന് മാഷ് നോക്കുമ്പോള്‍
കൊച്ചിയും കോഴിക്കോടും കഴിഞ്ഞ്
നേരമെത്രയായെന്ന മട്ടില്‍
കുട്ടി മാഷെ നോക്കുന്നു
കാറ്റിനും മരങ്ങള്‍ക്കുമിടയിലൂടെ
കുട്ടിയുടെ വരയൊരു കരിമ്പാതയാകുന്നു
മനോഹരം
"വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു"
നല്ല വരികള്‍.
കടലാസില്‍ മാത്രമല്ല, ജീവിതത്തിലും പലപ്പോഴും വരച്ച ശേഷം പേരിടുകയാണ് നല്ലത്. ഒന്നെന്നു കരുതി വരയ്ക്കുന്നത് മറ്റൊന്നായിപ്പോവാന് അധികം സമയം വേണ്ട.
വരയപ്പോഴും
ഒരുറപ്പുമില്ലാത്ത
ജീവിതം തന്നെയായ്
വരഞ്ഞു വരഞ്ഞു പോകുന്നു
കുട്ടീടെ ജീവിതം ക്ലാസിൽ നിന്നും കവിത വരച്ചെടുത്തല്ലോ!
Anish..........good one...keep it up
:)) like it !!
വരയില്‍ ഉറപ്പില്ലായ്മ; കവിതയില്‍ വജ്രബലം -വളരെ ഭംഗിയായി അനീഷ്!
ജീവിതം കെട്ടുപിണഞ്ഞു വര നീളുന്നു. ഉറപ്പില്ലാത്ത ജീവിതം പിണഞ്ഞ് വര നീളുന്നു. നന്നായിരിക്കുന്നു, അനീഷ്.
...ഒരുറപ്പുമില്ലാത്ത
ജീവിതം പോലെ..!
നന്നായീട്ടോ..
ആസംസകള്‍..!!
പ്രിയപ്പെട്ട
മഹേന്ദര്‍
സോണി
ദിയ
ശ്രീനാഥന്‍ മാഷ്
മൈ ഡ്രീംസ്
ഉമേഷ് പീലിക്കോട്
സുജീഷ്
ശ്രീലത ടീച്ചര്‍
മുകില്‍
പ്രഭന് കൃഷ്ണന്
നാക്കിലയില്‍ വന്നതിനും
നല്ല വാക്കുകള്‍ തന്നതിനും
ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും
അവിടെയൊരു
വീടുണ്ടായിരുന്നിടത്ത്
അച്ഛനുമമ്മയുമുണ്ടായിരുന്നിടത്ത്
കുട്ടി ജീവിതവും സ്വപ്നവും വരയ്ക്കുന്നു. എവിടേയും പൊള്ളുന്ന കവിത കണ്ടെടുക്കുന്നു അനീഷിന്റെ കവിത. അഭിവാദനങ്ങള്‍.
വരച്ചു തീരുന്നില്ല എന്നതാണ് പ്രശ്നം. അല്ലെങ്കില്‍ വെറുതെ ഒരു പ്രതീക്ഷ. അത്രതന്നെ.
:)
:)
കുട്ടിക്ക് നല്ല ഉറപ്പുണ്ട് ഏതായാലും..
ഈ കവിതക്കും..
ഭാവുകങ്ങള്‍ :)
കവിത മനോഹരം. വരികളിൽ ജീവിതത്തിന്റെ നേർവരകൾ..
മാഷ്ക്ക്
ഇരിക്കാനൊരു
കസേര വരയ്ക്കുന്നു
വരയോടു ചേര്‍ന്ന എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയോടെ
അനീഷ് , കവിത ഇഷ്ടമായി....ക്ലാസും കുട്ടികളും അനീഷിന്റെ കൈയില്‍ മറ്റൊരു ലോകമാകുന്നു...
Post a Comment