Saturday, July 7, 2012

ഫ്ലാസ്ക്

മടങ്ങിയെത്തുമ്പോള്‍
ചൂടുള്ളൊരു ചുംബനംകൊണ്ട്
നീയെന്നെ തിരിച്ചെടുക്കുന്നു

തിരക്കില്‍ നിന്ന്
തിടുക്കങ്ങളില്‍ നിന്ന്
തുണ്ടുതുണ്ടായ് ചിതറുന്ന വിചാരങ്ങളില്‍നിന്ന്
അരക്ഷിതമായ ശൂന്യതയില്‍നിന്ന്

ഇത്രയും നേരം
എവിടെയാണു നീയതു സൂക്ഷിച്ചത്
ആറാതെ
എന്നോര്‍ക്കുമ്പോള്‍
നിമിഷങ്ങള്‍ക്കുള്ളില്‍
ഒരുകപ്പു ചുടുകാപ്പിയായ്
മുന്നില്‍ നീ

ഉരിഞ്ഞെറിഞ്ഞൊരു
മുഷിഞ്ഞ ദിനത്തെ
പരിഭവിക്കാതെ
കുടഞ്ഞൊതുക്കുമ്പോള്‍
കാണുകയായിരുന്നു
ആരും കാണാതെ
ഹൃദയത്തിലെവിടെയോ
നീ കാത്തുവയ്ക്കുന്ന ഫ്ലാസ്ക്

ആറാത്ത ഭാഷയില്‍
വിളമ്പുമ്പോഴെല്ലാം
അവിശ്വാസത്തിന്റെ കൈതട്ടി
ഉടഞ്ഞു പോവരുതേ
അതെന്ന്
വെറുതെ ആഗ്രഹിക്കാമെന്നല്ലാതെ !

11 comments:

ajith said...

പൂമുഖവാതില്‍ക്കല്‍.............?

പ്രവീണ്‍ ശേഖര്‍ said...

നല്ല ഫ്ലാസ്ക്കുകള്‍ വാങ്ങിയാല്‍ മതി..ഉടയാത്തത്.. എവിടേലും ഉണ്ടായിരിക്കും ഇപ്പോഴും..

പി. വിജയകുമാർ said...

ജീവന്റെ ചൂടുള്ള രൂപകം. സ്നേഹദർശനം. ബന്ധങ്ങളുടയാൻ ചെറിയ ഒരു വീഴ്ച മതി.
ദീപ്തം, ഹൃദ്യം ഈ കവിത.

ശ്രീനാഥന്‍ said...
This comment has been removed by the author.
ശ്രീനാഥന്‍ said...

മനോഹരം,ഫ്ളാസ്ക്ക് ഉടയാതിരിക്കട്ടെ. അരക്ഷിതത്വങ്ങൾ, നമുക്കൊന്നും ഒഴിഞ്ഞു പോകില്ല. ഒരു ചുടുചായയുടെ സാന്ത്വനം ഒരു ഹൃദയഫ്ളാസ്ക്കിൽ നിന്നവൾ പകരുകയെങ്കിലും .. ഉം.. ഒരു മനുഷ്യന്റെ മിനിമം ഡിമാന്റ്!

എം പി.ഹാഷിം said...

പ്രണയത്തിന്റെ ചൂടുള്ള കവിത

ഫൈസല്‍ ബാബു said...

നല്ല വരികള്‍ ഇഷ്ട്ടമായി

Mahendar said...

oohh... asaadhya kavitha.. abhinandanangal

മുകിൽ said...

ആരും കാണാതെ ഹൃദയത്തിലെവിടെയോ കാത്തുവയ്ക്കുന്നൊരു പ്ലാസ്ക്! തട്ടിയുടയാതിരിക്കട്ടെ.

naakila said...

നന്ദി എല്ലാ നല്ല വാക്കുകള്‍ക്കും

Kalavallabhan said...

വായൊന്നു കാതോടു ചേർത്തു പിടിച്ചു നോക്കൂ.. പൊട്ടിയിട്ടുണ്ടൊ എന്നറിയാം.
ആശംസകൾ

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP