മടങ്ങിയെത്തുമ്പോള്‍
ചൂടുള്ളൊരു ചുംബനംകൊണ്ട്
നീയെന്നെ തിരിച്ചെടുക്കുന്നു
തിരക്കില്‍ നിന്ന്
തിടുക്കങ്ങളില്‍ നിന്ന്
തുണ്ടുതുണ്ടായ് ചിതറുന്ന വിചാരങ്ങളില്‍നിന്ന്
അരക്ഷിതമായ ശൂന്യതയില്‍നിന്ന്
ഇത്രയും നേരം
എവിടെയാണു നീയതു സൂക്ഷിച്ചത്
ആറാതെ
എന്നോര്‍ക്കുമ്പോള്‍
നിമിഷങ്ങള്‍ക്കുള്ളില്‍
ഒരുകപ്പു ചുടുകാപ്പിയായ്
മുന്നില്‍ നീ
ഉരിഞ്ഞെറിഞ്ഞൊരു
മുഷിഞ്ഞ ദിനത്തെ
പരിഭവിക്കാതെ
കുടഞ്ഞൊതുക്കുമ്പോള്‍
കാണുകയായിരുന്നു
ആരും കാണാതെ
ഹൃദയത്തിലെവിടെയോ
നീ കാത്തുവയ്ക്കുന്ന ഫ്ലാസ്ക്
ആറാത്ത ഭാഷയില്‍
വിളമ്പുമ്പോഴെല്ലാം
അവിശ്വാസത്തിന്റെ കൈതട്ടി
ഉടഞ്ഞു പോവരുതേ
അതെന്ന്
വെറുതെ ആഗ്രഹിക്കാമെന്നല്ലാതെ !
ചൂടുള്ളൊരു ചുംബനംകൊണ്ട്
നീയെന്നെ തിരിച്ചെടുക്കുന്നു
തിരക്കില്‍ നിന്ന്
തിടുക്കങ്ങളില്‍ നിന്ന്
തുണ്ടുതുണ്ടായ് ചിതറുന്ന വിചാരങ്ങളില്‍നിന്ന്
അരക്ഷിതമായ ശൂന്യതയില്‍നിന്ന്
എവിടെയാണു നീയതു സൂക്ഷിച്ചത്
ആറാതെ
എന്നോര്‍ക്കുമ്പോള്‍
നിമിഷങ്ങള്‍ക്കുള്ളില്‍
ഒരുകപ്പു ചുടുകാപ്പിയായ്
മുന്നില്‍ നീ
ഉരിഞ്ഞെറിഞ്ഞൊരു
മുഷിഞ്ഞ ദിനത്തെ
പരിഭവിക്കാതെ
കുടഞ്ഞൊതുക്കുമ്പോള്‍
കാണുകയായിരുന്നു
ആരും കാണാതെ
ഹൃദയത്തിലെവിടെയോ
നീ കാത്തുവയ്ക്കുന്ന ഫ്ലാസ്ക്
ആറാത്ത ഭാഷയില്‍
വിളമ്പുമ്പോഴെല്ലാം
അവിശ്വാസത്തിന്റെ കൈതട്ടി
ഉടഞ്ഞു പോവരുതേ
അതെന്ന്
വെറുതെ ആഗ്രഹിക്കാമെന്നല്ലാതെ !
11 comments:
പൂമുഖവാതില്ക്കല്.............?
നല്ല ഫ്ലാസ്ക്കുകള്‍ വാങ്ങിയാല്‍ മതി..ഉടയാത്തത്.. എവിടേലും ഉണ്ടായിരിക്കും ഇപ്പോഴും..
ജീവന്റെ ചൂടുള്ള രൂപകം. സ്നേഹദർശനം. ബന്ധങ്ങളുടയാൻ ചെറിയ ഒരു വീഴ്ച മതി.
ദീപ്തം, ഹൃദ്യം ഈ കവിത.
മനോഹരം,ഫ്ളാസ്ക്ക് ഉടയാതിരിക്കട്ടെ. അരക്ഷിതത്വങ്ങൾ, നമുക്കൊന്നും ഒഴിഞ്ഞു പോകില്ല. ഒരു ചുടുചായയുടെ സാന്ത്വനം ഒരു ഹൃദയഫ്ളാസ്ക്കിൽ നിന്നവൾ പകരുകയെങ്കിലും .. ഉം.. ഒരു മനുഷ്യന്റെ മിനിമം ഡിമാന്റ്!
പ്രണയത്തിന്റെ ചൂടുള്ള കവിത
നല്ല വരികള്‍ ഇഷ്ട്ടമായി
oohh... asaadhya kavitha.. abhinandanangal
ആരും കാണാതെ ഹൃദയത്തിലെവിടെയോ കാത്തുവയ്ക്കുന്നൊരു പ്ലാസ്ക്! തട്ടിയുടയാതിരിക്കട്ടെ.
നന്ദി എല്ലാ നല്ല വാക്കുകള്‍ക്കും
വായൊന്നു കാതോടു ചേർത്തു പിടിച്ചു നോക്കൂ.. പൊട്ടിയിട്ടുണ്ടൊ എന്നറിയാം.
ആശംസകൾ
Post a Comment