Sunday, June 30, 2013

തണുപ്പിനോട്

എടോ തണുപ്പേ
താനിങ്ങനെയെന്നും
രാപ്പാതിനേരത്ത്
കടന്നുവന്ന്
ക്രൂരനായ വന്യമൃഗം
തേറ്റയാലെന്നപോലെ
മുരണ്ടുകൊണ്ടെന്റെ
പുറത്താകുന്ന ശരീരത്തെ
കുത്തിമറിക്കുകയാണ്

ഞാനപ്പോള്‍
സൂചിത്തലപ്പിനേക്കാള്‍
സൂക്ഷ്മമായ നിന്റെ മൂര്‍ച്ചയില്‍
നിന്നു രക്ഷപ്പെടാന്‍
പുതപ്പിനുള്ളിലേക്കു
ചുരുണ്ടുകൂടുകയാണ്

എന്നാലും
അസ്വസ്ഥപ്പെടുത്തുന്ന
സുഖാലസ്യത്തിന്റെ ചൂടില്‍നിന്ന്
ഇടയ്ക്കിടയ്ക്ക്
നിന്റെ തേറ്റയിലേക്കെന്റെ
പുതപ്പു ഞാന്‍ മാറ്റുന്നുണ്ട്
മരണത്തിന്റെ നാക്കിലേക്ക്
നീട്ടുന്ന ഉഷ്ണശരീരങ്ങള്‍പോലെ!

7 comments:

ajith said...

തണുപ്പാണെങ്കിലും ചൂടുള്ള കവിതയാണ്...!!

Anonymous said...

ഒരുപാട് നാളുകള്‍ക്ക് ശേഷം കണ്ടതില്‍ സന്തോഷം.... നല്ല വരികള്‍ - എടൊ തണുപ്പേ !!! ആഹാ...

- സോണി - said...

"എടോ തണുപ്പേ
താനിങ്ങനെയെന്നും..."
ആ ആദ്യരണ്ടുവരികള്‍ കിടിലം.

Mahendar said...

Visiting after a long time..

Thumps up Aneesh..

എം പി.ഹാഷിം said...

kidilan !
kaanaarillallo suhurthe...?

naakila said...

നാക്കിലയില്‍ വന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

സൗഗന്ധികം said...

നല്ല കവിത

ശുഭാശംസകൾ...

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP