Sunday, October 20, 2013

ചാഞ്ചാട്ടം

പക്ഷികളുടെ കൂട്
കാറ്റിലാടുന്നത്
കണ്ടുനില്‍ക്കാന്‍ രസമാണ്
നേരം പൊകുന്നത്
അറിയത്തേയില്ല

കാറ്റിന്റെ
പോക്കുവരവുകള്‍ കാണാം
അതിന്റെ
ഓളങ്ങളില്‍

അതിനുള്ളില്‍
ചുരുണ്ടുറങ്ങുന്ന
കിളിക്കുഞ്ഞുങ്ങളെ കാണാന്‍
കൊതിതോന്നും,
അതുപോലുറങ്ങാന്‍
ആഗ്രഹിക്കും

വീടിനുള്ളില്‍
പുതച്ചുകിടന്നുറങ്ങിയാലും
ഇത്രയുറക്കം കിട്ടില്ല

ചാഞ്ചാട്ടം
ബസ്സിലിരുന്നുറക്കത്തെ
തൂക്കണാംകുരുവിക്കൂടായ്
വരയ്ക്കുന്നു



5 comments:

ajith said...

ബസ്സിലിരുന്ന് ഉറങ്ങിപ്പോയിട്ട് സ്റ്റോപ്പ് മാറി ഇറങ്ങിയതും ഓര്‍ക്കണം

കവിത കൊള്ളാം കേട്ടോ

pradeepramanattukara said...

കവിത നന്നായി ഇഷ്ടപ്പെട്ടു

ഇ.എ.സജിം തട്ടത്തുമല said...

കവിത നന്നായിട്ടുണ്ട്

ശ്രീ said...

ശരിയാ. ചിലപ്പോ ബസ്സിലിരുന്നുള്ള ആ ഉറക്കം വീട്ടില്‍ കിട്ടിയെന്നു വരില്ല

naakila said...

നന്ദി എല്ലാ അഭിപ്രായങ്ങള്‍ക്കും

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP