പക്ഷികളുടെ കൂട്
കാറ്റിലാടുന്നത്
കണ്ടുനില്‍ക്കാന്‍ രസമാണ്
നേരം പൊകുന്നത്
അറിയത്തേയില്ല
കാറ്റിന്റെ
പോക്കുവരവുകള്‍ കാണാം
അതിന്റെ
ഓളങ്ങളില്‍
അതിനുള്ളില്‍
ചുരുണ്ടുറങ്ങുന്ന
കിളിക്കുഞ്ഞുങ്ങളെ കാണാന്‍
കൊതിതോന്നും,
അതുപോലുറങ്ങാന്‍
ആഗ്രഹിക്കും
വീടിനുള്ളില്‍
പുതച്ചുകിടന്നുറങ്ങിയാലും
ഇത്രയുറക്കം കിട്ടില്ല
ചാഞ്ചാട്ടം
ബസ്സിലിരുന്നുറക്കത്തെ
തൂക്കണാംകുരുവിക്കൂടായ്
വരയ്ക്കുന്നു
5 comments:
ബസ്സിലിരുന്ന് ഉറങ്ങിപ്പോയിട്ട് സ്റ്റോപ്പ് മാറി ഇറങ്ങിയതും ഓര്‍ക്കണം
കവിത കൊള്ളാം കേട്ടോ
കവിത നന്നായി ഇഷ്ടപ്പെട്ടു
കവിത നന്നായിട്ടുണ്ട്
ശരിയാ. ചിലപ്പോ ബസ്സിലിരുന്നുള്ള ആ ഉറക്കം വീട്ടില്‍ കിട്ടിയെന്നു വരില്ല
നന്ദി എല്ലാ അഭിപ്രായങ്ങള്‍ക്കും
Post a Comment