പറഞ്ഞുകൊണ്ടിരിക്കുന്നു
അമ്മ
മുളകുചെടികളോട്
അലക്കുകല്ലിനോട്
കലപില കൂട്ടുന്ന കരിപ്പാത്രങ്ങളോട്
ചിലപ്പോള്‍ ശാസനയുടെ സ്വരത്തില്‍
ചിലപ്പോള്‍
നിശ്ശബ്ദതയുടെ ഭാഷയില്‍
സ്നേഹത്തോടെ
അമ്മ ചേര്‍ത്തു നിര്‍ത്തുമ്പോള്‍
അവയെല്ലാം കുഞ്ഞുങ്ങളായ് മാറുന്നു
കിളിക്കൂട്ടം പോലെ
ചിറകിനിടയില്‍ ചേക്കേറുന്നു
വെളുപ്പിന്
കാക്കകളോട്
ബഹളം വയ്ക്കുന്നതു കേള്‍ക്കാം
ബാക്കി വന്ന അപ്പം
ഒറ്റയ്ക്കു കൊത്തികൊണ്ടു പോയ
ഒറ്റക്കണ്ണനോട് ദേഷ്യപ്പെടുകയാവും
പറഞ്ഞു പറഞ്ഞ്
മടുത്തിട്ടെന്ന പോലെ
പറഞ്ഞിട്ട് കാര്യമില്ലെന്ന പോലെ
ചിലപ്പോള്‍ അമ്മ
ഒന്നും മിണ്ടാതിരിക്കും, കുറേ ദിവസം
മുളകുചെടികള്‍
ആദ്യത്തെ പൂവിടര്ത്തിയ വഴുതന
ചാരം തൂര്‍ന്ന അടുപ്പ്
വിറകുപുരയ്ക്കു പിന്നിലെ
കറിവേപ്പില മരം
ചെവിയോര്‍ത്തിരിക്കുന്നതു കാണാം
ജനല്‍ച്ചില്ലില്‍
ഒന്നു രണ്ടു തവണ ചിറകടിച്ച്
ഒറ്റക്കണ്ണന്‍ മരക്കൊമ്പത്തിരിപ്പുണ്ടാകും
അമ്മ വന്നില്ലല്ലോ
അടുക്കളവാതില്‍ തുറന്നില്ലല്ലോ
ഒന്നും പറഞ്ഞില്ലല്ലോ
അമ്മ പറഞ്ഞുതുടങ്ങും വരെ
അവയും
മിണ്ടാതിരിക്കും
39 comments:
വളരെ മനോഹരമായിരിക്കുന്നു,ആശംസകളോടെ
അതെ,നമ്മുടെ അമ്മ അങ്ങനെയൊക്കെ തന്നെ...
നന്നായിരിക്കുന്നു,ഇഷ്ടപ്പെട്ടു.
"ഈ അമ്മക്കൊന്ന് മിണ്ടാതിരുന്നൂടേ " എന്ന് പലപ്പോഴും പറയാറുണ്ട് .
നല്ല വരികള്‍ ...
naakkila kantu. amma ilayil orukkivecha vibhavangal pole ruchiyulla kavithakal.abhinandanangal......
പറഞ്ഞു പറഞ്ഞ്
മടുത്തിട്ടെന്ന പോലെ
പറഞ്ഞിട്ട് കാര്യമില്ലെന്ന പോലെ
ചിലപ്പോള്‍ അമ്മ
ഒന്നും മിണ്ടാതിരിക്കും, കുറേ ദിവസം
നന്നായി.
അമ്മയുടെ നിശബ്ദതക്കുള്ളിലെ ആ കടലിരമ്പത്തിന് കാതോർക്കുകയെങ്കിലും ചെയ്യാം നമ്മൾക്ക്
A nice picture of a mother in and around you and me!
Regards poor-me.
“സ്നേഹത്തോടെ
അമ്മ ചേര്‍ത്തു നിര്‍ത്തുമ്പോള്‍
അവയെല്ലാം കുഞ്ഞുങ്ങളായ് മാറുന്നു
കിളിക്കൂട്ടം പോലെ
ചിറകിനിടയില്‍ ചേക്കേറുന്നു“
അമ്മമാര്‍ അങ്ങനെയാണ്.
ആശംസകള്‍.
നന്നായി. ഈ ഓര്‍മ്മകള്‍ നല്‍കിയതിനു നന്ദി.
അനീഷേ,
ഓർമ്മകളുടെ ഗന്ധവും നിറവും നിറഞ്ഞ കവിത.
അമ്മയുടെ വാത്സല്യം സ്നേഹം ദയ എന്നിവ ഒരിക്കലും മറക്കാനാവാത്തതാണ്, മനസ്സിൽ നിന്നും മായ്ക്കപ്പെടാത്തതാണ്.
ഇതുപോലൊരൊരു മുത്തശ്ശി എനിക്കുമുണ്ടായിരുന്നു. ചുറ്റും കാണുന്നതിനോടെല്ലാം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു മുത്തശ്ശി. അവർ പറഞ്ഞുതന്ന കഥകളേ ഇന്നും ഞാൻ ഓർക്കുന്നുള്ളൂ. അതായിരുന്നു കഥപറച്ചിലിന്റെ ശൈലി.
കവിത വളരെ നന്നായിട്ടുണ്ട്. ഭംഗിവാക്കല്ല്ല. തുടർന്നും എഴുതുക...
ഭാവുകങ്ങൾ
എല്ലാ അമ്മമാരും ഇങ്ങനെയാണ്; സ്നേഹത്തിന്റെ ഒഴിയാബാധകള്‍... :).നല്ല കവിത.
സത്യത്തിന്റെ, ലാളിത്യത്തിന്റെ മനോഹാരിത.
chaattan ahankaariyute post vaayichu alle?
hit koodiyo?
നന്നായിരിയ്ക്കുന്നു.
:)
എല്ലാ പ്രിയ കൂട്ടുകാര്‍ക്കും ഒരായിരം നന്ദി അറിയിക്കുന്നു
അമ്മയുടെ ചര്യങ്ങള്‍ കവിതകളായ്...
:-)
ഉപാസന
ഇങ്ങിനെ കാക്കകളോടും കിളികളോടുമൊക്കെ ..പാത്രങ്ങളോടും വരെ സംവദിക്കുന്ന മനസ്സുകള്‍ ഇന്ന് കുറഞ്ഞ് വരികയല്ലേ.. ഒരു പൂച്ചക്കുഞ്ഞിനു പോലും ഇടം കൊടുക്കാത്ത മനസ്സുകളല്ലേ ഇപ്പോള്‍. എന്റെ പെങ്ങളെ ഓര്‍ത്തു ഞാന്‍ . അവളെന്നും കാക്കകള്‍ക്ക് തീറ്റ കൊടുത്തിരുന്നു. അവള് പുറത്ത് വരുന്നതും കാത്ത് കാക്കകള്‍ അടുത്ത മരക്കൊമ്പില്‍ വന്ന് കാത്തിരിക്കുന്നത് കാണ്ടിട്ടുണ്ട്.
വളരെ ഇഷ്ടമായി ഈ കവിത അനീഷ്
നന്നായി
ആശംസകള്‍
etante amayanooooo?
പാവം.....പാവം...അമ്മ മനസ്സ്.......
ഇഷ്ടമായി......
അമ്മതന്നെ
ആല്‍ഫയും ഒമേഗയും...
'കൂട്ട'ത്തില്‍
ഒരുപാടുനാളായോ?
nannaayirikkunnu.
നല്ല പോസ്റ്റ്.
May the great god be with you in all you creative endeavours...may you scale to greater heights...rema
much appreciation fo your creative enterprise and intellectual energy..god b with you....
A fertile imagination.......keep going.......
sir kavitha nannayirikkunnu kude sir edutha chithravum,valare valare ishtapettu.
ഏതോ അമ്മയുടെ ഭാവങ്ങളെ , നിഷ്ക്കളങ്കതയെ ,ഓര്‍മ്മകളിലൂടെ,അക്ഷരങ്ങളില്‍ ഒപ്പി എടുത്തിരിക്കുന്നു.
അവര്‍ വായനക്കാരന്റേയും അമ്മയായി മാറുന്നു.
സുപരിചിതമായ രംഗങ്ങള്‍ ഒരു ഭാവ ഗീതം പോലെ ഹൃദ്യമായി...
valare nannayirikkunnu
അങ്ങനെ ഒരമ്മ എനിക്കൂണ്ട്... ന്നാലും ഞാന്‍ കുരുത്തക്കേട് നിര്ത്തീല്ല്യാ.. നന്നായൂല്ല്യ... ന്നലും അമ്മക്കെന്നെ ഇപ്പൊഴും ഇഷ്ടാ ത്രെ...
നല്ല വരികള്‍... ഞാന്‍ പറയാന്‍ കൊതിച്ചത് നീ പറഞ്ഞോന്ന് സംശയം...
നന്നായിരിക്കുന്നു. എന്റെ അമ്മയും ഇങ്ങിനെ തന്നെ.
അമ്മ പറയുന്നത് കവിതകള്‍ തന്നെയാവാം...
കവിത ഇഷ്ടപ്പെട്ടു....ആശംസകള്‍.............
അതെ അനീഷ്
അമ്മ ! വാത്സല്യത്തിന്റെ നിറകുടം, സഹനത്തിന്റെ പൂര്‍ണ്ണത അങ്ങനെ അങ്ങനെ...
ചിലസമയങ്ങളില്‍ ചുമരുകളോട് പരിഭവം പറഞ്ഞ് പൂച്ചയെയും കാക്കയെയും സ്നേഹത്തോടെ ശകാരിച്ച്..മക്കളുടെ താളങ്ങള്‍ക്കൊത്ത് നിന്ന് അവരെ സ്നേഹവായ്പോടെ ഊട്ടി ഉറക്കുന്ന ആ
അമ്മക്കെവിടെയും ഒരേ മുഖമാണ് ഒരേ ഭാവമാണ് ,ആ വാത്സല്യത്തിന് ഒരേ ഭാഷയാണ്
ആ അമ്മയുടെ അനുഗ്രഹം എപ്പോഴും അനീഷിനുണ്ടാകട്ടെ
ഒപ്പം എല്ലാ ആശംസകളും നേരുന്നു
നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു....
സസ്നേഹം,
ജോയിസ്..!!
നാക്കിലയില്‍ വിരുന്നു വന്ന എല്ലാ കൂട്ടുകാര്‍ക്കും ഒരായിരം നന്ദി
ഇനിയും വരണേ...
very nice!!
എന്റെ അമ്മ,എന്റെ അമ്മ,എന്റെ അമ്മ,എന്റെ അമ്മ,എന്റെ അമ്മ,എന്റെ അമ്മ,എന്റെ അമ്മ,....ഇവിടെം വന്നൊ?
nannayi, Aneesh. Nhan ente thanne kavitha orthu, Amma.(Kayattam enna samaaharam).Ellaa ammamaarkkum pothuvaaya chilathundennu thonnunnu..Santhosham.Satchidanandan
Post a Comment