റോഡരികില്‍
വടിവൊത്ത
മീന്ശരീരങ്ങള്ക്കു മുന്നില്‍ നിന്നു
വിലപേശുമ്പോള്‍
പൊടുന്നനെ
കടല്‍മണം വന്നു
ചുറ്റും പരക്കുന്നു
തിരകളായ്
അടര്ന്നടര്ന്നു പോകുന്ന
തൊലിയ്ക്കുളളി
ലുറങ്ങാതുറങ്ങു
മാഴക്കടലിന്റെ മണം
അപ്പോഴതാ
ജീവന്‍വച്ച മത്സ്യങ്ങള്‍
കടലാഴത്തിലെന്നവണ്ണം
വായുവിലൂടെ നീന്താന്‍ തുടങ്ങുന്നു
ഭീതിയോ നടുക്കമോ കലര്‍ന്ന്
അവയ്ക്കു പിറകേയോടുന്ന
മീന്കാരന്റെ കണ്ണുകള്‍
കടലിനടിയിലാണീ റോഡു
മതിനരികിലെ
മീന്കൂടാരവു
മപ്പുറത്തപ്പുറത്തെ
പഴക്കടയും
ഒന്നുമറിയാത്ത പോ
ലിതൊക്കെ നോക്കി
നില്ക്കുമെന്റെ
പുറത്തേയ്ക്കു വിടുന്ന
നിശ്വാസമല്ലോ
കുമിളകളായ് മുകളിലേക്കുയരുന്നത്
അവയെവിടെച്ചെന്നു
പൊട്ടുമവിടെയാണെന്റെ
വീടെന്നുമാത്രമിപ്പോളറിയാം.
16 comments:
kadalettathil akappettupokunna anubhavam meenum kadalum manakkunna kavitha oduvil oru niswasathil jeevitham thanne thirichariyappedunnu
ജീവിതം തന്നെ ആഴിയില്‍ ആണ്ട് പോകുമ്പോള്‍ ഉള്ള പിടച്ചില്‍.
നന്നായി കവിത
നന്ദി പ്രിയ
കൃഷ്ണന്
ജസ്റ്റിന്
സസ്നേഹം
ആഴത്തിലൊരു വിഭ്രമത്തിലൂടെ നീന്തി സ്ഥലകാലബോധത്തിലേക്കു കണ്ണുതുറക്കുന്നു. നല്ല കവിത.
തിരകളായ്
അടര്ന്നടര്ന്നു പോകുന്ന
തൊലിയ്ക്കുളളി
ലുറങ്ങാതുറങ്ങു
മാഴക്കടലിന്റെ മണം...
നല്ല വിചാരം
നല്ല കവിത
നല്ല വിചാരം
നല്ല കവിത
കരമുങ്ങി കടലാഴം
കയമായ ചുഴിയിൽ
കഴിവാഴം തുഴയുന്നു
കരകാണാ തിരയേറാൻ!
തിരകളായ്
അടര്ന്നടര്ന്നു പോകുന്ന
തൊലിയ്ക്കുളളി
ലുറങ്ങാതുറങ്ങു
മാഴക്കടലിന്റെ മണം
കടല്‍, നന്നായി
കൊള്ളാം കടല്‍
നല്ല കവിത, ചിത്രവും
കവിതയിൽ കടൽ വിചാരമുണ്ട്, നന്നായിട്ടുണ്ട്!
ഒന്നുമറിയാത്ത പോ
ലിതൊക്കെ നോക്കി
നില്ക്കുമെന്റെ
വീടെന്നുമാത്രമിപ്പോളറിയാം
കവിത ഇഷ്ടപ്പെട്ടു....ചിന്തകള്‍ കടലിനെ കുറിച്ചെങ്കിലും നദിപോലെ നല്ല ഒഴുക്കുണ്ട്.... ആശംസകള്‍
സസ്നേഹം
കൊച്ചുരവി
ഈ കടലിന്റെ ആഴം ഇഷ്ടമായീ
Post a Comment