
വെളളം
പിന്നോട്ടു പിന്നോട്ടു വലിഞ്ഞു തുടങ്ങിയ
കടവില്‍
രണ്ടുമൂന്നു
കടത്തുവഞ്ചികള്‍
കെട്ടിയിട്ടിരിക്കുന്നു
ചീഞ്ഞ തൊണ്ടുകള്‍
കോര്‍ത്തു കെട്ടിത്താഴ്ത്തിയ
ഇരുട്ടിലേക്ക്
മുങ്ങുന്ന സൂര്യന്റെ
അഴുകിയ ഗന്ധം
അവിടെ നിന്ന്
അസ്തമയം കണ്ടു
മടങ്ങുമ്പോള്‍
ചവിട്ടേറ്റെന്തോ
പിടഞ്ഞതുപോലെ തോന്നി
ഇരുട്ടു പരന്നതിനാല്‍
ശരിക്കു കണ്ടില്ല
ടോര്‍ച്ചിന്റെ
വെളിച്ചത്തില്‍ കണ്ടു
അന്തിക്കള്ളിന്റെ ലഹരിയില്‍
മാളത്തിലേയ്ക്കിഴയുന്ന
കായലിന്റെ
കറുത്ത ഫണം
11 comments:
മുൻപ് ബൂലോകകവിതയിലല്ലേ വായിച്ചത്. കവിതയിലെ ദൃശ്യങ്ങൾ, സ്പർശങ്ങൾ, ഗന്ധങ്ങൾ, ഗ്രാമാനുഭവങ്ങൾ ഞരമ്പിലേക്ക് അരിച്ചു കയറി.
ചീഞ്ഞ തൊണ്ടുകള്‍
കോര്‍ത്തു കെട്ടിത്താഴ്ത്തിയ
ഇരുട്ടിലേക്ക്
മുങ്ങുന്ന സൂര്യന്റെ
അഴുകിയ ഗന്ധം"
മുമ്പു വായിച്ചതു നന്നായി ഓർക്കുന്നു.
നല്ല കവിത
anish
nalla visual!!
നല്ലൊരു അനുഭവമായി കവിത!
Amazing lines"
ആശംസകള്‍ ഏട്ടാ
ഈ കവിത എടുത്തു
ഞാനൊന്ന് മണത്ത്നോക്കട്ടെ,
ഞാനൊന്ന് ടോര്ച്ചടിക്കട്ടെ.
നല്ല ഗന്ധവും വെളിച്ചവും.
അഭിനന്ദനങ്ങള്‍.
നന്നായിരിക്കുന്നു.
ടോർച്ചിന്റെ വെളിച്ചത്തിലിങ്ങനെ കണ്ടു :
ചീഞ്ഞ തൊണ്ടുകൾ
കോർത്തുകെട്ടിത്താഴ്ത്തിയ
അഴുകിയ ഗന്ധത്തിന്റെ
ഇരുട്ടിലേക്ക്
മുങ്ങുന്ന സൂര്യൻ
ക്ഷമിക്കണം.
‘സൂര്യന്റെ
അഴുകിയ ഗന്ധം’
എന്നതൊഴിച്ച് ബാക്കിയൊക്കെ ഇഷ്ടമായി.
അഴുക്കു ഗന്ധത്തിനുത്തരവാദി സൂര്യനല്ല.
'സൂര്യന്റെ അഴുകിയ ഗന്ധം’
ഒഴിവാക്കാമായിരുന്നു അത്..
Post a Comment