ഇനിയൊരു മരം നട്ടുവളര്‍ത്തി
യതിന്റെ തഴച്ച തണുപ്പത്തിരുന്ന്
കാറ്റുകൊള്ളണം
ചെടി പിഴുതെടുത്തു വെച്ച്
പൊടിച്ചുവളര്‍ന്ന്
മരമാവും വരെ ആയുസ്സുണ്ടാകുമോ?
ഉണ്ടെങ്കിലന്നനങ്ങാനാവുമോ?
അനങ്ങാനായാലും
നടക്കാനോ കാറ്റുകൊള്ളാനോ മനസ്സുണ്ടാകുമോ?
ഒട്ടുമുറപ്പില്ലാത്ത
ഒന്നിനുവേണ്ടി
കാലാകാലം കാത്തിരിക്കാന്‍
മനുഷ്യനാകുമോ?
ആയാലുമക്കാലത്ത് ഇതേയാഗ്രഹവും
ചിന്തയും വികാരവുമുറഞ്ഞമേഘമായ് നിലനില്‍ക്കുമോ?
ഋതുക്കളോട് പ്രതികരിക്കാത്ത കല്ലുപോലത്തെ
ജീവിതമുണ്ടാവില്ലല്ലോ
ഒരു മനുഷ്യനും
എന്നുവെച്ച്
ഇപ്പോള്‍ തോന്നിയൊരാഗ്രഹം
ഇപ്പോഴെടുത്ത കുഴിയില്‍ത്തന്നെ
കുഴിച്ചുമൂടണോ?
അതിനാല്‍
പഴക്കത്തിന്റെ വേടുകള്‍തൂങ്ങിയൊരു പെരുമരം
വേരുകള്‍ പൊട്ടാതെ പിഴുതെടുത്ത്
മണ്ണുമാന്തി കുഴിയെടുത്തതില്‍ നട്ടു
വെള്ളമൊഴിച്ചതിന്റെ ചുവട്ടിലിരുന്ന്
ഇതുവഴി വന്നിട്ടില്ലാത്തൊരു കാറ്റിനെ
ഗതി തിരിച്ചു വിടുന്നു
ഇനിയൊരു കാടു നട്ടുവളര്‍ത്തി
യതിന്റെയഗാധ ഗഹ്വരങ്ങളിലൊന്നിലിരുന്ന്
ധ്യാനിക്കണം
ത്രികാലജ്ഞാനിയാകണം !
21 comments:
ഫാസ്റ്റ് ഫുഡ് പോലെ ഒരു ഉടനടി പ്രശ്നപരിഹാരം, കൊള്ളാം!
അതെ, എത്രവേഗം നമ്മൾ പരിഹാരം കാണുന്നു..
എനിക്കും
ഇനിയൊരു
ഒരു മരം നട്ടുവളര്‍ത്തണം
എന്റെ വീടിനകത്താ
എന്ന് മാത്രം
പഴക്കത്തിന്റെ വേടുകള്‍തൂങ്ങിയൊരു പെരുമരം
വേരുകള്‍ പൊട്ടാതെ പിഴുതെടുത്ത്
മണ്ണുമാന്തി കുഴിയെടുത്തതില്‍ നട്ടു
വെള്ളമൊഴിച്ചതിന്റെ ചുവട്ടിലിരുന്ന്
ഇതുവഴി വന്നിട്ടില്ലാത്തൊരു കാറ്റിനെ
ഗതി തിരിച്ചു വിടുന്നു.......
നാരായ വേരറുത്തു
ജ്ഞാന ധ്യാനം.കാറ്റ് പോകും.
കാറ്റ് വീശുന്ന കവിത.
ഇതിനേക്കാളെളുപ്പം ബോണ്സായിമരം തന്നെയാണ്.........:)
ഋതുക്കളോട് പ്രതികരിക്കാത്ത കല്ലുപോലത്തെ
ജീവിതമുണ്ടാവില്ലല്ലോ
ഒരു മനുഷ്യനും
ഒരു തിരിച്ചറിവ്
ഒരു വലിയ സത്യം.......
mannum maravum mazhayum manasum ariyunnavan kavi kadinte aazhangalil ninnu pirakkunnavan valmeeki valmeekiyude vamsaparambarayil pa anishum
pizhuthedukkanavathavidham verurachath-bodhichuvattilekk nayikkunnath-anadiyaya kavitha-ithalle dhyanavum mokshavum?ishtappettu,orupad.
മരം !
എന്തു മനോഹരമായ വരികൾ...ചേതോഹരം...നന്ദി നല്ലൊരു കവിത കുറിച്ചതിനു....ഇതിലെ തമാശ കമന്റുകൾ വായിച്ചിട്ട് എനിക്ക് ദുഖം തോന്നുന്നു
മുന്‍പെ പറന്നോരു പക്ഷി ഒരുവിത്തിട്ടാലും പൊരായിരുന്നല്ലൊ, ഇപ്പുറത്തൊരുത്തന് കാണുമെല്ലോ വേരരുക്കാന്, കഷ്ട്ടമെന്നാലും ഒരു തൈനട്ടാലൊ
വരുമ്പക്ഷികുഞ്ഞിനിത്തിരി പണികുറയുമെല്ലോ..
എഴുത്തിന്റെ ഋതുക്കളോട് പ്രതികരിക്കാതിരിക്കാനാവുന്നില്ല. നന്ദി
ഒരു അമ്പിന്റെ തീക്ഷ്ണ സൌന്ദര്യം
ഋതുക്കളോട് പ്രതികരിക്കാത്ത കല്ലുപോലത്തെ
ജീവിതമുണ്ടാവില്ലല്ലോ
ഒരു മനുഷ്യനും
നന്നായി .. പല ലക്ഷ്യങ്ങളിലെയ്ക്ക് ഒരേ സമയം ചെന്ന് തറയ്ക്കുന്ന അമ്പാണ് ഈ കവിത..
പലതരം വായനകള്‍ തുറന്നിടുന്ന ഒന്ന് ..
പലതരം വായനകള്‍ക്ക്
വായനയുടെ അനന്യതയ്ക്ക്
എല്ലാ സ്നേഹിതര്‍ക്കും,ഗുരുക്കന്മാര്ക്കും
നന്ദി
നല്ല സങ്കല്പം .. നല്ല ഭാഷ ... ഭാവുകങ്ങള്‍..
Post a Comment