
അപ്പുറത്ത്
മെയിൻ റോഡാണ്
തിരക്കുള്ള പാത
വാഹനങ്ങളുടെ
അതിവേഗതയ്ക്കിടയിലേക്കു
നുഴഞ്ഞുകയറാൻ തന്നെയെന്തൊരു പാടാണ്
നിർത്താനോ തിരിച്ചിറങ്ങാനോ
അതിനേക്കാൾ പാട്
അതുകൊണ്ട്
അതിനു സമാന്തരമായി
ഞാനൊരു പാത നിർമിച്ചിട്ടുണ്ട്
വീടുകൾക്കും മരങ്ങൾക്കും
പ്രപഞ്ചത്തിനും മുകളിലൂടെ...
2 comments:
നല്ല ഒതുക്കമുള്ള കവിത
വലിപ്പമുള്ള ആശയം
മണ്ണില്‍ നിന്നും വിണ്ണിലൂടെ..
യാത്ര മംഗളങ്ങള്‍.
നല്ല കവിത
വിണ്ണിലെ യാത്ര എന്ന ആശയത്തിൽ ഒരു കുഴപ്പമുണ്ട് മാഷെ.
അതു പണക്കാർക്ക് കഴിയുന്ന വിമാനയാത്ര എന്നും വായിക്കാം.
ആശയവും അവതരണവും ഇഷ്ടായി പക്ഷെ ഇതെന്തൊ മനസിൽ തോന്നി, പറഞ്ഞു!!!
Post a Comment