.jpg)
കെണിവെച്ച്
കാത്തിരുന്നവരുടെ
മണം തിരിച്ചറിഞ്ഞൊരു പുള്ളിപ്പുലി
പൊടുന്നനെ
കാടിനുള്ളിലേക്കൊരാളലായ്
മറഞ്ഞു
അതിന്റെ പുള്ളികൾ
കലമാനുകൾ മേയുന്ന
പുന്നനിരപ്പിൽ
ചിതറിക്കിടന്ന കായ്കളായ്
മഞ്ഞ വെയിലിലേക്ക്
പാളിയടർന്നു
ഗർജ്ജനം കാറ്റിലേക്ക്
കുതറിമാറി
കിതപ്പ് മുളങ്കൂട്ടമുരിച്ചെടുത്തു
ക്രൗര്യമകക്കാടിനടിയിലെ ചതുപ്പ്
പതുക്കിയെടുത്തു
നോട്ടം കാട്ടുകിളികൾ
കൊത്തിപ്പറന്നു
നഖങ്ങൾ
നിഴലുകളൊളിപ്പിച്ചു
വെറുതെയിരിക്കുമ്പോൾ
മിന്നിമാഞ്ഞു പോകുന്ന
ചാനൽക്കാഴ്ചയിൽ
കണ്ടുപിടിക്കപ്പെട്ട
അപൂർണ്ണതയെ
കാടുമണക്കുന്നല്ലോ !
(Saikatham)
9 comments:
വെറുതെ മഴയൊക്കെയല്ലെ ഇരുന്ന് ചാനല് കാണ്
കാടുമണക്കുന്നല്ലോ.
പുലിയെ പുന്നകായ്കളിൽ നിന്ന്, കാറ്റിൽ നിന്ന്, മുളങ്കൂട്ടത്തിൽ നിന്ന്, ചതുപ്പിൽ നിന്ന്, കാട്ടുകിളികളിൽ നിന്ന് കണ്ടെടുക്കാം നമുക്ക്, നല്ല കവിത
കാടുമണക്കുന്നല്ലോ !
അതെ.
:-)
പുലികളൊക്കെ ഇങ്ങനെ മറ്റുപലതിലേയ്ക്കും സംക്രമിക്കുന്നതുകൊണ്ട് മറ്റുപലതും പുലിവേഷം കെട്ടി നമ്മെ ചിരിപ്പിക്കുവാൻ പാടുപെടുകയാണ് കവി സുഹൃത്തേ
കാഴ്ചകള്‍ തിരിച്ചു പിടിക്കുന്ന കവിത..
:-)
ചാനല് കാഴ്ചയില്‍ കണ്ടുപിടിക്കപ്പെട്ട അപൂര്‍ണതകള്‍-അര്‍ത്ഥവത്തായ പ്രയോഗം.നന്നായി അനീഷ്.
നന്ദി
നല്ല അഭിപ്രായങ്ങള്‍ക്ക്
സുഹൃത്തുക്കള്‍ക്കും
ഗുരുനാഥന്മാര്‍ക്കും
Post a Comment