Sunday, October 17, 2010

വിനോദം



തുരന്നു
നോക്കിയപ്പോള്‍
ഫോസിലുകളാണ്‌
കിട്ടിയത്‌
ജീര്‍ണ്ണിച്ച
ആഗ്രഹങ്ങളുടെ
അവശിഷ്ടങ്ങള്‍
ഇന്നാണെങ്കിലവ
ജീര്‍ണ്ണിയ്ക്കില്ലായിരുന്നു
ഫോസിലുകളൊക്കെ
പെറുക്കിയെടുത്ത്‌
മജ്ജയും
മാംസവുമൊട്ടിച്ച്‌
ജീവന്‍ കൊടുത്ത്‌
അവയെ
കൊന്നു തിന്നുകയാണിപ്പോഴെന്റെ
വിനോദം.

(തര്‍ജ്ജനി)

7 comments:

Unknown said...

വിനോദിക്കൂ!

അനൂപ്‌ .ടി.എം. said...

ആശംസകള്‍

ശ്രീനാഥന്‍ said...

വേണ്ടകാലത്തായില്ലല്ലേ, ഇനി ആയാലുമൊരു വക. നല്ല കവിത.

nirbhagyavathy said...

'കിഴവന്‍' 'കടലില്‍' നിന്നും കെട്ടിവലിച്ചു
കൊണ്ടുവന്ന വലിയ മീനിന്‍റെ 'ഫോസില്‍'
കാത്തിരിക്കുന്നു.വേഗം ജീവന്‍ കൊടുക്ക്‌.
തിന്നല്ലേ.സന്റൊയാഗോക്ക് സങ്കടമാവും.
-കവിത മഴനാരു പോലെ.

ഭാനു കളരിക്കല്‍ said...

കൊന്നു തിന്നല്ലേ.

Anurag said...

ജീര്‍ണ്ണിച്ച
ആഗ്രഹങ്ങളുടെ
അവശിഷ്ടങ്ങള്‍,കൊള്ളാം

naakila said...

എല്ലാവര്‍ക്കും നന്ദിയോടെ
സ്നേഹത്തോടെ

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP