
ബസ്സ്റ്റോപ്പിനു സമീപത്തുള്ള
ചോരയുണങ്ങാത്ത മാർക്കറ്റിലേക്കു
കടന്നു ചെല്ലുമ്പോഴേക്കും
ചുറ്റുപാടും വിളികളാണ്
തൂക്കിയിട്ട
തുടകൾക്കിടയിൽ നിന്ന്
കറുത്തുമെലിഞ്ഞ
രൂപങ്ങളെഴുന്നു വരും
അറുത്തുവെച്ച തലകളിൽ നിന്ന്
കൂർത്തനോട്ടങ്ങൾ
തുളയ്ക്കാതിരിക്കാൻ ഭയന്ന്
താഴേക്കു നോക്കിയില്ല
തൊലിയുരിക്കപ്പെട്ട
മാംസപിണ്ഡങ്ങൾ
`എത്രവേണ`മെന്ന
പരിഹാസച്ചുവപ്പോടെ
തൂക്കിമുറിച്ചൊരു
ചോരക്കഷണവുമായിറങ്ങിപ്പോരുമ്പോൾ
ഉടലില്ലാതെ മുക്രയിടുമൊരു കൊമ്പിൽ
കോർത്തുപിടയുന്ന
വിറയൽ !
13 comments:
എത്ര ഭീദിദം! പക്ഷേ, മനുഷ്യമാംസം വിൽക്കുന്ന തെരുവിൽ ഞാൻ വിറങ്ങലിച്ചു നിന്നിട്ടുണ്ട്! അനീഷ് ഇനി മാർക്കറ്റിൽ പോകണ്ട കെട്ടോ!
ഭീതിതമാം ചുവന്ന തുടകൾ പാർത്താലും.....
ഭയം ജനിക്കുന്നില്ല മർത്ത്യന്നു...
തിളച്ചുയരുന്ന മാംസ കഷണത്തിൽ...
തുളച്ചു കയറും തീഷ്ണമാം ഗന്ധത്താൽ“
ഭംഗിയായി ഒരു മാട്ടിറച്ചിക്കട വരച്ചു കാട്ടി.
നന്നായിരിക്കുന്നു വരികള്‍.
ഇന്നിന്റെ അവസ്ഥ
ഉടലില്ലാതെ മുക്രയിടുമൊരു കൊമ്പിൽ
കോർത്തുപിടയുന്ന
വിറയൽ !
വേദനയുടെ.. ഉൾഭയത്തിന്റെ.. നന്നായിരിക്കുന്നു
നന്നായിട്ടുണ്ട്. ഭയാനകം
മാംസത്തിൻ രുചി അറിഞ്ഞവൻ
നാവിനെ സ്വതന്ത്രമാക്കില്ല
മുന കൂർത്ത നാവ് ചുവന്ന കണ്ണുമായി ആർത്തിയേടെ……..
വളരെ നല്ല വരികള്‍... ആശംസകള്‍
മാര്‍ക്കറ്റ് നന്നായി വരച്ചു കാട്ടി
നല്ല കാമ്പുള്ള കവിത..
നന്നായിരിക്കുന്നു
വറുത്തതും പൊരിച്ചതും ആയ മാംസം തിന്നുന്ന എനിക്ക് ഇതില്‍ പരിതപിക്കാന്‍ അവകാശമില്ലല്ലോ... എങ്കിലും മനസ്സൊന്നു പിടഞ്ഞു. കവിത നന്നായി.. തുടര്‍ന്നു കൊണ്ടെയിരിക്കൂ ...
എല്ലാവര്‍ക്കും നന്ദിയോടെ
സ്നേഹത്തോടെ
ഉഗ്രൻ.
Post a Comment