Monday, October 25, 2010

മാർക്കറ്റ്‌


ബസ്സ്റ്റോപ്പിനു സമീപത്തുള്ള
ചോരയുണങ്ങാത്ത മാർക്കറ്റിലേക്കു
കടന്നു ചെല്ലുമ്പോഴേക്കും
ചുറ്റുപാടും വിളികളാണ്‌
തൂക്കിയിട്ട
തുടകൾക്കിടയിൽ നിന്ന്‌
കറുത്തുമെലിഞ്ഞ
രൂപങ്ങളെഴുന്നു വരും
അറുത്തുവെച്ച തലകളിൽ നിന്ന്‌
കൂർത്തനോട്ടങ്ങൾ
തുളയ്ക്കാതിരിക്കാൻ ഭയന്ന്‌
താഴേക്കു നോക്കിയില്ല
തൊലിയുരിക്കപ്പെട്ട
മാംസപിണ്ഡങ്ങൾ
`എത്രവേണ`മെന്ന
പരിഹാസച്ചുവപ്പോടെ
തൂക്കിമുറിച്ചൊരു
ചോരക്കഷണവുമായിറങ്ങിപ്പോരുമ്പോൾ
ഉടലില്ലാതെ മുക്രയിടുമൊരു കൊമ്പിൽ
കോർത്തുപിടയുന്ന
വിറയൽ !

13 comments:

ശ്രീനാഥന്‍ said...

എത്ര ഭീദിദം! പക്ഷേ, മനുഷ്യമാംസം വിൽക്കുന്ന തെരുവിൽ ഞാൻ വിറങ്ങലിച്ചു നിന്നിട്ടുണ്ട്! അനീഷ് ഇനി മാർക്കറ്റിൽ പോകണ്ട കെട്ടോ!

Pathfinder (A.B.K. Mandayi) said...

ഭീതിതമാം ചുവന്ന തുടകൾ പാർത്താലും.....
ഭയം ജനിക്കുന്നില്ല മർത്ത്യന്നു...
തിളച്ചുയരുന്ന മാംസ കഷണത്തിൽ...
തുളച്ചു കയറും തീഷ്ണമാം ഗന്ധത്താൽ“

ഭംഗിയായി ഒരു മാട്ടിറച്ചിക്കട വരച്ചു കാട്ടി.

Unknown said...

നന്നായിരിക്കുന്നു വരികള്‍.
ഇന്നിന്റെ അവസ്ഥ

മുകിൽ said...

ഉടലില്ലാതെ മുക്രയിടുമൊരു കൊമ്പിൽ
കോർത്തുപിടയുന്ന
വിറയൽ !
വേദനയുടെ.. ഉൾഭയത്തിന്റെ.. നന്നായിരിക്കുന്നു

കുസുമം ആര്‍ പുന്നപ്ര said...

നന്നായിട്ടുണ്ട്. ഭയാനകം

sm sadique said...

മാംസത്തിൻ രുചി അറിഞ്ഞവൻ
നാവിനെ സ്വതന്ത്രമാക്കില്ല
മുന കൂർത്ത നാവ് ചുവന്ന കണ്ണുമായി ആർത്തിയേടെ……..

Pranavam Ravikumar said...

വളരെ നല്ല വരികള്‍... ആശംസകള്‍

പാറുക്കുട്ടി said...

മാര്‍ക്കറ്റ് നന്നായി വരച്ചു കാട്ടി

Manoraj said...

നല്ല കാമ്പുള്ള കവിത..

എം പി.ഹാഷിം said...

നന്നായിരിക്കുന്നു

രജിത്ത്.കെ.പി said...

വറുത്തതും പൊരിച്ചതും ആയ മാംസം തിന്നുന്ന എനിക്ക് ഇതില്‍ പരിതപിക്കാന്‍ അവകാശമില്ലല്ലോ... എങ്കിലും മനസ്സൊന്നു പിടഞ്ഞു. കവിത നന്നായി.. തുടര്‍ന്നു കൊണ്ടെയിരിക്കൂ ...

naakila said...

എല്ലാവര്‍ക്കും നന്ദിയോടെ
സ്നേഹത്തോടെ

Sabu Hariharan said...

ഉഗ്രൻ.

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP