
ഒരു രാത്രി
എനിക്കുമാത്രമായ് വേണം
ശ്വസിക്കുന്നവരും
മരിച്ചവരും
പങ്കിട്ടെടുക്കാത്തൊരു രാത്രി
പാതി കീറിയ നിലാവോ
താരങ്ങളോ, ശ്വാസകോശങ്ങളില്‍
തണുപ്പോ മണങ്ങളോ
കോരിനിറയ്ക്കാത്ത
ഒരേയൊരു രാത്രി
യെനിക്കുമാത്രമായ് വേണം
നിറങ്ങളുടെയുടുപ്പുക
ളൊന്നൊന്നായൂരിയെറിഞ്ഞ്
ശരീരത്തിന്റെ വ്യഥകളില്ലാതെ
എനിക്കാ രാത്രിയിലൂടെ
നീന്തിനടക്കണം
9 comments:
:)
ഒരമാവാസി പിറന്നു
ഇരുട്ടുമൊത്ത്
തോളോട് തോള് ചേര്‍ന്ന്..
iruttinte santhwanam,kavithayude karunyam....
വല്ലാത്തൊരാഗ്രഹമാണല്ലോ അനീഷേ, കവിയല്ലേ സാധിക്കും!
ഒരു കവിമനസ്സിനു മാത്രം കാണാന്‍ കഴിയുന്ന സ്വപ്നം.
രാത്രി
എനിക്കു വേണം...
ഒരു രാത്രി
എനിക്കുമാത്രമായ്...
vekthamallaatthoru raathri !
kavitha ishdamaayilla ...!
"ശരീരത്തിന്റെ വ്യഥകളില്ലാതെ
എനിക്കാ രാത്രിയിലൂടെ
നീന്തിനടക്കണം "
മരണത്തെയാണല്ലോ സ്വപ്നം കാണുന്നത്
മനോഹരം
Post a Comment