വീടിനോടു തൊട്ടുള്ള
കല്ലുവെട്ടുകുളത്തില്‍
മൂടിയ പച്ചയിടയ്ക്കു
മുറിച്ച്
മീനുകള്‍ പുളയ്ക്കുന്നു
മുറികൂടുന്നതുകണ്ട്
അപ്പുറത്തുമിപ്പുറത്തും
വെയില് വെട്ടംപുരട്ടിയ മരങ്ങളില്‍
പക്ഷികളിരിക്കുന്നു
നിറയെ മുള്ളുകളാണതിനാല്‍
വലയെറിയുവാന്‍ വയ്യതിന്‍
കണ്ണികള്‍
മുറിയുമോര്‍മകള്‍ പൊട്ടുന്ന മാതിരി
അതിനാലെറിയുന്നു
ഇരകോര്‍ത്ത ചൂണ്ടക്കൊളുത്തുകള്‍
ഒരു മീനും കൊത്താത്ത
പകലിനെ നോക്കി
യൊരുപക്ഷി താഴ്ന്നു വരുന്നു
മുങ്ങുന്നു
കൊക്കിലൊരു മീനുമായ്
പൊങ്ങിപ്പറക്കുന്നു
മീനുകളങ്ങനെ ചുണ്ടില്‍പ്പിടയുമ്പോഴും
അയ്യേ...ന്നു
കളിയാക്കിച്ചിരിക്കുന്നുണ്ട്
കരയിലിരുന്ന്
മടുപ്പെറിയുമെന്നെ !
22 comments:
മീനുകളങ്ങനെ ചുണ്ടില്‍പ്പിടയുമ്പോഴും
അയ്യേ...ന്നു
കളിയാക്കിച്ചിരിക്കുന്നുണ്ട്
കരയിലിരുന്ന്
മടുപ്പെടിയുമെന്നെ
ഈ വരികള്‍ ഇഷ്ടായി
ഇഷ്ടായി !
nallathu
ആദ്യമായാ ഈ വഴി ... ഇഷ്ട്ടായി ട്ടോ
വിജയിക്കുന്നവന്റെ ചിരി
അയ്യേ എന്നും അയ്യയ്യേ എന്നും
കൊള്ളാം
നിറയെ മുള്ളുകളാണതിനാല്‍
വലയെറിയുവാന്‍ വയ്യതിന്‍
കണ്ണികള്‍
മുറിയുമോര്‍മകള്‍ പൊട്ടുന്ന മാതിരി
സംരക്ഷിക്കണം ഈ കുളങ്ങളും മറ്റും
എന്നാലും വല എറിയണ്ട. ചൂണ്ട തന്നെ ഉത്തമം
നല്ല കവിത, അനീഷ്.
December 5, 2010 10:37 AM
നല്ല കവിത ,,ഇഷ്ടപ്പെട്ടു ,,,അയ്യേ എന്ന് പറയാനേ തോന്നില്ല :)
നന്നായി, പിന്നെ ചുമ്മാതെ മുള്ളാണു മുരിക്കാണെന്നു പറഞ്ഞ് പരബ്രഹ്മം കണ്ടരുളിയാൽ ആരും പരിഹസിക്കും!
ഒരു മീനും കൊത്താത്ത
പകലിനെ നോക്കി.. :)
കവിത നന്നായി
അയ്യേ................
കരയിലിരുന്ന്
മടുപ്പെറിയുമെന്നെ!!!!
പക്ഷികള്‍ക്ക് മനുഷ്യരേപ്പോലെ അത്ര അത്യാഗ്രഹമൊന്നുമില്ല..
ഒരുപാടു പറയാതെ പറയുന്ന ഒരു നല്ല കവിത
നിങ്ങള്‍ എനിക്ക് ഇഷ്ടമുള്ള ഒരു കവിയാണ് ആശംസകള്‍!
"വലയെറിയുവാന്‍ വയ്യതിന്‍
കണ്ണികള്‍
മുറിയുമോര്‍മകള്‍ പൊട്ടുന്ന മാതിരി.."
നല്ല വരികള്‍
പക്ഷിക്ക് മാത്രം കഴിയുന്നത്.
നന്നായിരിക്കുന്നു. ആശംസകൾ
അയ്യേ...
മുറികൂടുന്നതുകണ്ട്
അപ്പുറത്തുമിപ്പുറത്തും
വെയില് വെട്ടംപുരട്ടിയ മരങ്ങളില്‍
പക്ഷികളിരിക്കുന്നു
orupaadu ishtamaayi
നിറയെ മുള്ളുകളാണതിനാല്‍
വലയെറിയുവാന്‍ വയ്യതിന്‍
കണ്ണികള്‍
മുറിയുമോര്‍മകള്‍ പൊട്ടുന്ന മാതിരി
നല്ല കവിത.
നാക്കിലയിലെ അഭിപ്രായങ്ങള്‍ക്ക് എല്ലാ സ്നേഹിതര്‍ക്കും
നന്ദി
സ്നേഹം
കൊള്ളാം അനീഷ് നന്നായി.
Post a Comment