Sunday, December 5, 2010

അയ്യേ


വീടിനോടു തൊട്ടുള്ള
കല്ലുവെട്ടുകുളത്തില്‍
മൂടിയ പച്ചയിടയ്ക്കു
മുറിച്ച്
മീനുകള്‍ പുളയ്ക്കുന്നു

മുറികൂടുന്നതുകണ്ട്
അപ്പുറത്തുമിപ്പുറത്തും
വെയില്‍ വെട്ടംപുരട്ടിയ മരങ്ങളില്‍
പക്ഷികളിരിക്കുന്നു

നിറയെ മുള്ളുകളാണതിനാല്‍
വലയെറിയുവാന്‍ വയ്യതിന്‍
കണ്ണികള്‍
മുറിയുമോര്‍മകള്‍ പൊട്ടുന്ന മാതിരി

അതിനാലെറിയുന്നു
ഇരകോര്‍ത്ത ചൂണ്ടക്കൊളുത്തുകള്‍

ഒരു മീനും കൊത്താത്ത
പകലിനെ നോക്കി
യൊരുപക്ഷി താഴ്ന്നു വരുന്നു
മുങ്ങുന്നു
കൊക്കിലൊരു മീനുമായ്
പൊങ്ങിപ്പറക്കുന്നു

മീനുകളങ്ങനെ ചുണ്ടില്‍പ്പിടയുമ്പോഴും
അയ്യേ...ന്നു
കളിയാക്കിച്ചിരിക്കുന്നുണ്ട്
കരയിലിരുന്ന്
മടുപ്പെറിയുമെന്നെ !

22 comments:

Unknown said...

മീനുകളങ്ങനെ ചുണ്ടില്‍പ്പിടയുമ്പോഴും
അയ്യേ...ന്നു
കളിയാക്കിച്ചിരിക്കുന്നുണ്ട്
കരയിലിരുന്ന്
മടുപ്പെടിയുമെന്നെ
ഈ വരികള്‍ ഇഷ്ടായി

എം പി.ഹാഷിം said...

ഇഷ്ടായി !

മുകിൽ said...

nallathu

ഒഴാക്കന്‍. said...

ആദ്യമായാ ഈ വഴി ... ഇഷ്ട്ടായി ട്ടോ

Junaiths said...

വിജയിക്കുന്നവന്റെ ചിരി
അയ്യേ എന്നും അയ്യയ്യേ എന്നും

MOIDEEN ANGADIMUGAR said...

കൊള്ളാം

Abduljaleel (A J Farooqi) said...
This comment has been removed by the author.
Abduljaleel (A J Farooqi) said...

നിറയെ മുള്ളുകളാണതിനാല്‍
വലയെറിയുവാന്‍ വയ്യതിന്‍
കണ്ണികള്‍
മുറിയുമോര്‍മകള്‍ പൊട്ടുന്ന മാതിരി

സംരക്ഷിക്കണം ഈ കുളങ്ങളും മറ്റും
എന്നാലും വല എറിയണ്ട. ചൂണ്ട തന്നെ ഉത്തമം
നല്ല കവിത, അനീഷ്‌.

December 5, 2010 10:37 AM

രമേശ്‌ അരൂര്‍ said...

നല്ല കവിത ,,ഇഷ്ടപ്പെട്ടു ,,,അയ്യേ എന്ന് പറയാനേ തോന്നില്ല :)

ശ്രീനാഥന്‍ said...

നന്നായി, പിന്നെ ചുമ്മാതെ മുള്ളാണു മുരിക്കാണെന്നു പറഞ്ഞ് പരബ്രഹ്മം കണ്ടരുളിയാൽ ആരും പരിഹസിക്കും!

Unknown said...

ഒരു മീനും കൊത്താത്ത
പകലിനെ നോക്കി.. :)

കവിത നന്നായി

Unknown said...

അയ്യേ................

Ranjith chemmad / ചെമ്മാടൻ said...

കരയിലിരുന്ന്
മടുപ്പെറിയുമെന്നെ!!!!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പക്ഷികള്‍ക്ക് മനുഷ്യരേപ്പോലെ അത്ര അത്യാഗ്രഹമൊന്നുമില്ല..
ഒരുപാടു പറയാതെ പറയുന്ന ഒരു നല്ല കവിത

മഴവില്ലും മയില്‍‌പീലിയും said...

നിങ്ങള്‍ എനിക്ക് ഇഷ്ടമുള്ള ഒരു കവിയാണ് ആശംസകള്‍!

സ്മിത മീനാക്ഷി said...

"വലയെറിയുവാന്‍ വയ്യതിന്‍
കണ്ണികള്‍
മുറിയുമോര്‍മകള്‍ പൊട്ടുന്ന മാതിരി.."

നല്ല വരികള്‍

Sabu Hariharan said...

പക്ഷിക്ക് മാത്രം കഴിയുന്നത്.
നന്നായിരിക്കുന്നു. ആശംസകൾ

Kalavallabhan said...

അയ്യേ...

Mahendar said...

മുറികൂടുന്നതുകണ്ട്
അപ്പുറത്തുമിപ്പുറത്തും
വെയില്‍ വെട്ടംപുരട്ടിയ മരങ്ങളില്‍
പക്ഷികളിരിക്കുന്നു


orupaadu ishtamaayi

t.a.sasi said...

നിറയെ മുള്ളുകളാണതിനാല്‍
വലയെറിയുവാന്‍ വയ്യതിന്‍
കണ്ണികള്‍
മുറിയുമോര്‍മകള്‍ പൊട്ടുന്ന മാതിരി

നല്ല കവിത.

naakila said...

നാക്കിലയിലെ അഭിപ്രായങ്ങള്‍‍ക്ക് എല്ലാ സ്നേഹിതര്‍ക്കും
നന്ദി
സ്നേഹം

MOIDEEN ANGADIMUGAR said...

കൊള്ളാം അനീഷ് നന്നായി.

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP