
മൂന്നു ചെമ്പോത്തുണ്ടായിരുന്നു
ഒന്നിന്റെ കൂവലില്‍
നേരം വെളുക്കുന്നു
മറ്റൊന്നിന്റെ കൂവലില്‍
ഉച്ചച്ചു പൊള്ളുന്നു
മൂന്നാമത്തെ കൂവലില്‍
നേരമിരുട്ടുന്നു
രാത്രി
മൂന്നുമൊരുമിച്ചിരുന്ന്
തിന്ന വെയിലിനെ
കണ്ണിലൊളിപ്പിക്കുന്നു
കുടിച്ചുകുടിച്ച്
നിലാവു വറ്റിക്കുന്നു.
3 comments:
"ത്രികാലം"
അനീഷ് ...നല്ല കവിത ...
:)
പിന്നെ തീക്കണ്ണടച്ച് ചകോരച്ചോറുണ്ട് സുഖ ( ?)മായുറങ്ങുന്നു! നല്ല കവിത!
Post a Comment