നെഞ്ചുതുരന്ന്
പുറത്തേയ്ക്കൊരു ചെടിത്തലപ്പ്
വളര്ന്നുവന്നിരിയ്ക്കുന്നു
പിഴുതുകളയാന്‍ ശ്രമിക്കുമ്പോഴാണ്
കാല്‍വിരലുകള്‍ വരെയതിന്റെ
വേരുകള്‍ പടര്ന്നിരിയ്ക്കുന്നതറിഞ്ഞത്
ഇനിയതു തഴയ്ക്കുമെന്റെ
രക്തവും മാംസവുമൂര്ജ്ജമാക്കി
അതിന്റെ ശാഖകളില്‍ കിളികള്‍ വരും
കൂടുവയ്ക്കും
കാഷ്ഠമെന്റെ കവിളത്തും മുഖത്തും വീഴ്ത്തും
ഉന്നം തെറ്റാതെ മഴയെ
നിന്ന നില്പ്പിലെറിഞ്ഞുകൊള്ളിയ്ക്കും
സഹിയ്ക്കാനാവുമോ
സൂര്യന്റെയാ സൂചിക്കുത്ത് ?
ഇനി
ചെടിയെ ചെടിയായിത്തന്നെ നിലനിര്‍ത്തിയും
തളിരിടാനുള്ള ഓരോ ശ്രമവും പരാജയപ്പെടുത്തിയും
കാതിലകളെ ചീകിയൊതുക്കി
ആഡംബരമണിയിച്ചും...
എങ്കിലും
കാറ്റിന്റെയാ ലൈംഗികനോട്ടമുണ്ടല്ലോ
അതാണ് അസഹനീയം.
പുതുകവിത വാര്‍ഷികപ്പതിപ്പ്
6 comments:
പുതുവത്സരാശംസകൾ, അനീഷ്.
കവിത നന്നായിരിക്കുന്നു. അവസാന മൂന്നു വരികൾ രസകരമായിരിക്കുന്നു..
എങ്കിലും
കാറ്റിന്റെയാ ലൈംഗികനോട്ടമുണ്ടല്ലോ
അതാണ് അസഹനീയം!
മനോഹരമായി, അവസാനവരികളിലെ അസഹനീയത ഗംഭീരായി.
kavitha ishtappettu..title cheratha pole..
നന്നായിരിക്കുന്നു :)
അസഹനീയം തന്നെ!!
ചെടിയെ ചെടിയായിത്തന്നെ നിലനിര്‍ത്തിയും
തളിരിടാനുള്ള ഓരോ ശ്രമവും പരാജയപ്പെടുത്തിയും
yes we r "social" animal
Post a Comment