Saturday, January 15, 2011

കൂര്‍ക്കം

യാത്രയ്ക്കിടയില്‍
സൈഡ് സീറ്റിലിരുന്ന്
വായ പിളര്‍ന്ന്
കൂര്‍ക്കം വലിക്കുന്ന
തടിച്ച മധ്യാഹ്നവെയിലിനെ നോക്കി
കളിയാക്കിച്ചിരിക്കുകയാണ്
രണ്ടു കുട്ടികള്‍

അവരറിയുന്നില്ല
അവരുടെ വീടിനുമുകളിലും
മലര്‍ന്നുകിടന്ന്
ഇതേ മധ്യാഹ്നവെയില്‍
കൂര്‍ക്കം വലിക്കുന്നുണ്ടെന്ന്
കൂടിനില്‍ക്കുമാരെയു
മലോസരപ്പെടുത്താതെ!

16 comments:

വാഴക്കോടന്‍ ‍// vazhakodan said...

മാഷേ... കൊള്ളാം!

നികു കേച്ചേരി said...

ഇതെന്തോന്ന് ഇത്,,, ആ!!!

Junaiths said...

ങ്ങുര്‍ ..ങ്ങുര്‍ . .ങ്ങുര്‍ . .

ശ്രീനാഥന്‍ said...

ഇപ്പൊഴത്തെ പിള്ളേർക്കല്ലേലും മധ്യാഹ്നക്കാരോടൊരു പുഞ്ഞമാ, അനീഷ്, പാവം ഒറങ്ങിക്കോട്ടേന്ന് വിചാരിക്കത്തില്ല. എല്ലാം, കഴിഞ്ഞ് വെയിൽ എല്ലാരിലും ചായുകയും ചെയ്യുമെന്ന് ഇവരാരും ഓർക്കുന്നില്ലല്ലോ! നന്നായി കവിത!

എം പി.ഹാഷിം said...

വളരെ നല്ലൊരു കവിത
നമുക്കെല്ലാം ഒരേ വെയില്‍ തന്നെ !

എം പി.ഹാഷിം said...

വളരെ നല്ലൊരു കവിത
നമുക്കെല്ലാം ഒരേ വെയില്‍ തന്നെ !

Anees Hassan said...

കാണാത്തത് കാണുന്നു കവി

SUJITH KAYYUR said...

aneeshji nannaayitund.ithiri velicham parathaan ee varikal mathiyaakum.

ആര്‍. ശ്രീലതാ വര്‍മ്മ said...

രണ്ടു കാലങ്ങള്‍ക്കിടയില്‍ ഒരു വെയില്‍ ദൂരം...നന്നായി അനീഷ്‌..

Kalavallabhan said...

ചൂണ്ടുവിരൽ നീട്ടുമ്പോൾ മറ്റു മൂന്നു വിരൽ തന്നിലേക്കു തിരിയുന്നത് അറിയുന്നില്ലല്ലോ .

Akbar said...

കൂര്‍ക്കം "വലിക്കുന്ന വെയില്‍" . നല്ല ഫാവന.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പുലരി..മദ്ധ്യാഹ്നം..സന്ധ്യ..നാട്ടുനടപ്പ് എന്നുമിങ്ങനെത്തന്നെ...

Abduljaleel (A J Farooqi) said...

വെയിലിനെ കിടത്തി ഉറക്കിയ കവി കരുത്തനാണ്.
ആശംസകള്‍ നേരുന്നു.

MOIDEEN ANGADIMUGAR said...

ഇപ്പോഴത്തെ പിള്ളേരങ്ങനെയാ..വളർത്തുദോഷം.
കവിത നന്നായിട്ടുണ്ട്.

pradeepramanattukara said...

അനുഭവത്തിന്‍റെ രണട് ഇടങ്ങളെ വെയില്‍ തുന്നി ചേര്‍ക്കുന്നു. അഭിനന്ദനങ്ങള്‍

ഭാനു കളരിക്കല്‍ said...

കവിത, കവിത മനോഹരം

കവിതക്കുടന്ന

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP