യാത്രയ്ക്കിടയില്‍
സൈഡ് സീറ്റിലിരുന്ന്
വായ പിളര്‍ന്ന്
കൂര്‍ക്കം വലിക്കുന്ന
തടിച്ച മധ്യാഹ്നവെയിലിനെ നോക്കി
കളിയാക്കിച്ചിരിക്കുകയാണ്
രണ്ടു കുട്ടികള്‍
അവരറിയുന്നില്ല
അവരുടെ വീടിനുമുകളിലും
മലര്‍ന്നുകിടന്ന്
ഇതേ മധ്യാഹ്നവെയില്‍
കൂര്‍ക്കം വലിക്കുന്നുണ്ടെന്ന്
കൂടിനില്‍ക്കുമാരെയു
മലോസരപ്പെടുത്താതെ!
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
1 month ago
16 comments:
മാഷേ... കൊള്ളാം!
ഇതെന്തോന്ന് ഇത്,,, ആ!!!
ങ്ങുര് ..ങ്ങുര് . .ങ്ങുര് . .
ഇപ്പൊഴത്തെ പിള്ളേർക്കല്ലേലും മധ്യാഹ്നക്കാരോടൊരു പുഞ്ഞമാ, അനീഷ്, പാവം ഒറങ്ങിക്കോട്ടേന്ന് വിചാരിക്കത്തില്ല. എല്ലാം, കഴിഞ്ഞ് വെയിൽ എല്ലാരിലും ചായുകയും ചെയ്യുമെന്ന് ഇവരാരും ഓർക്കുന്നില്ലല്ലോ! നന്നായി കവിത!
വളരെ നല്ലൊരു കവിത
നമുക്കെല്ലാം ഒരേ വെയില് തന്നെ !
വളരെ നല്ലൊരു കവിത
നമുക്കെല്ലാം ഒരേ വെയില് തന്നെ !
കാണാത്തത് കാണുന്നു കവി
aneeshji nannaayitund.ithiri velicham parathaan ee varikal mathiyaakum.
രണ്ടു കാലങ്ങള്‍ക്കിടയില്‍ ഒരു വെയില് ദൂരം...നന്നായി അനീഷ്..
ചൂണ്ടുവിരൽ നീട്ടുമ്പോൾ മറ്റു മൂന്നു വിരൽ തന്നിലേക്കു തിരിയുന്നത് അറിയുന്നില്ലല്ലോ .
കൂര്‍ക്കം "വലിക്കുന്ന വെയില്" . നല്ല ഫാവന.
പുലരി..മദ്ധ്യാഹ്നം..സന്ധ്യ..നാട്ടുനടപ്പ് എന്നുമിങ്ങനെത്തന്നെ...
വെയിലിനെ കിടത്തി ഉറക്കിയ കവി കരുത്തനാണ്.
ആശംസകള്‍ നേരുന്നു.
ഇപ്പോഴത്തെ പിള്ളേരങ്ങനെയാ..വളർത്തുദോഷം.
കവിത നന്നായിട്ടുണ്ട്.
അനുഭവത്തിന്റെ രണട് ഇടങ്ങളെ വെയില് തുന്നി ചേര്‍ക്കുന്നു. അഭിനന്ദനങ്ങള്‍
കവിത, കവിത മനോഹരം
Post a Comment