Sunday, February 20, 2011

പ്രണയത്തിന്

നീയെഴുതിയതൊന്നും
ഞാന്‍ വായിച്ചിട്ടില്ല
ഞാനെഴുതിയതൊന്നും
നീയും
പരസ്പരം വായിക്കപ്പെടാതെ
പുറംചട്ടയുരുമ്മിയിരുന്നിരുന്ന്
ചിതലരിയ്ക്കുകയാണല്ലോ
നമ്മുടെ പ്രണയം

21 comments:

ഉദാസീന said...

ചിതല്‍ തിന്നതിന്‍ ബാക്കി മതി നമുക്കെന്നു വെക്കുക

ശ്രീനാഥന്‍ said...

പുസ്തകവും വായനയും ഇതാ ഒരു പ്രണയവിചാരത്തിനു പ്രചോദനമായിരിക്കുന്നു!

സന്തോഷ്‌ പല്ലശ്ശന said...

ഇന്നുകാലത്തിന്റെ പ്രണയത്തെ മൊത്തം ഈ വരികളില്‍ അടയിരുത്തിയിരിക്കുകയാണ് ഈ പഹയന്‍....
ശ്രീനാഥ് കണ്ടതു പോലെ പുസ്തക വായനയുമായി ഇതിലെ പ്രണയത്തിന് വലിയ ബന്ധമൊന്നുമില്ല.

ഇത് ഇന്നത്തെ പ്രണയത്തെക്കുറിച്ചാണ്.

ലോലമാം റബറുറയിട്ട വാക്കുകള്‍...(പി.പി. രാമചന്ദ്രന്‍ മാഷ്)

Unknown said...

നന്നായി പറഞ്ഞു നീ...

നികു കേച്ചേരി said...

:(

Unknown said...

ഹോ നമ്മുടെ .......................

ചേലേമ്പ്ര ഗിജി ശ്രീശൈലം said...

chithal maathramE ente praNayam aRiyunnuLLoo ennathaaNente dukham

athukoNTuthanne ee kavitha enikkERe ishTaayi

വാഴക്കോടന്‍ ‍// vazhakodan said...

പരസ്പരം വായിക്കപ്പെടാതെ
പുറംചട്ടയുരുമ്മിയിരുന്നിരുന്ന്
ചിതലരിയ്ക്കുകയാണല്ലോ
നമ്മുടെ പ്രണയം!

അദെന്നെ ഇന്നത്തെ പ്രണയം!കൊള്ളാം മാഷേ!

ശ്രീനാഥന്‍ said...

ഇക്കാലത്തെ പൊസ്തകവായനേം ഇക്കാലത്തെ പ്രണയവും തമ്മിലുള്ള ഒരു സാദൃശ്യമാണ് കവിതക്ക് പ്രചോദനമെന്നാണ് എന്തോ എനിക്ക് തോന്നിയത്!

ശ്രീജ എന്‍ എസ് said...

പരസ്പരം അറിയാത്ത.അറിയാന്‍ ആഗ്രഹിക്കാത്ത..പുറം ചട്ടയില്‍ കുരുങ്ങുന്ന പ്രണയം..നല്ല വരികള്‍ അനീഷ്‌ ..

Anonymous said...

അനീഷേട്ടാ... ഇത് കലക്കി...

Kalavallabhan said...

പരസ്പരം വായിക്കപ്പെടാതെ ?

ഭാനു കളരിക്കല്‍ said...

സത്യം

Pranavam Ravikumar said...

Good thoughts!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അത് ജീവിതം

girishvarma balussery... said...

ചിതല്‍ തിന്ന പ്രണയം...

naakila said...

നാക്കിലയില്‍ വന്നതിനും അഭിപ്രായം അറിയിച്ചതിനും എല്ലാ സുമനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ
നന്ദിയോടെ
സ്നേഹത്തോടെ

Siji vyloppilly said...

Nalla kavitha..

ജസ്റ്റിന്‍ said...

ഇന്നത്തെ പ്രണയം മാത്രമല്ല കവിതകള്‍ക്കും ഇതെ ഗതി തന്നെ മാഷെ.

മുകിൽ said...

Congratulations Aneesh..

സുഗന്ധി said...

ചിലതെല്ലാം ചിതല്‍ തിന്നു പോയാലും ചിലതുണ്ട്.........





















yahoo detector, daemon tools

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP