Friday, May 27, 2011

ദൈവം നടന്നു പോകുന്ന ദിവസം


ആഴ്ചയിലൊരിയ്ക്കല്‍
ദൈവം
നടന്നാണ് പോവുക

വഴിയ്ക്കു വെച്ച്
യാദൃച്ഛികമായ് കണ്ടുമുട്ടിയാലും
തിരിച്ചറിയാനാവാത്ത തരത്തില്‍
രൂപമോ ഭാവമോ
പറയാനാവാത്ത രൂപത്തില്‍

മീന്‍കൂക്കുപോലെ
നമ്മളിലതുതട്ടി
ആവശ്യമോ
അനാവശ്യമോ
എന്ന തോന്നലുമാത്രമുണര്‍ത്തിയേക്കും

വീണ്ടുമങ്ങനെ
നമ്മളാഴ്ന്നുപോകും
നമ്മുടെയാഴങ്ങളിലേക്ക്
ചതുപ്പുകളില്‍
വിരകളായ് പുതഞ്ഞു കിടക്കും

ദൈവം നടന്നോ
പറന്നോ പൊയ്ക്കോട്ടെ
നാമിതെല്ലാമറിയുന്നതെന്തിന്
എന്നൊരു മറവിയിലേക്ക് !

12 comments:

മുകിൽ said...

അതെ.

SASIKUMAR said...

ശരിക്കും രസിപ്പിച്ചു, കവിത.

ശ്രീനാഥന്‍ said...

ദൈവം പോലെ വന്നു, പോയി!

Anurag said...

കൊള്ളാം നന്നായിട്ടുണ്ട്

Kalavallabhan said...

താങ്കൾക്ക് അവാർഡ് കിട്ടിയ വിവരം നാട്ടിലെത്തിയ ഉടൻ അറിഞ്ഞു. അവാർഡ് ദാനച്ചടങ്ങിലെത്തി അഭിനന്ദനങ്ങൾ അറിയിക്കണമെന്ന് കരുതിയെങ്കിലും എത്താൻ കഴിഞ്ഞില്ല.
അഭിനന്ദനങ്ങൾ അറിയിക്കട്ടെ..

ബൈജൂസ് said...

ആഴ്ചയിലൊരിയ്ക്കല്‍ ദൈവം നടന്നാണ് പോവുക...

എങ്ങ്ടാന്ന് മാത്രം പറഞ്ഞില്ല. ;)

Sindhu Jose said...

നമ്മളാഴ്ന്നുപോകും
നമ്മുടെയാഴങ്ങളിലേക്ക്... :-)

ഗീത രാജന്‍ said...

വീണ്ടുമങ്ങനെ
നമ്മളാഴ്ന്നുപോകും
നമ്മുടെയാഴങ്ങളിലേക്ക്

എം പി.ഹാഷിം said...

good!!

naakila said...

അഭിപ്രായങ്ങള്‍ക്ക് നന്ദി
മുകില്‍
ശശികുമാര്‍
ശ്രീനാഥന്‍ മാഷ്
അനുരാഗ്
കലാവല്ലഭന്‍ അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദിയും . വരാന്‍ കഴിഞ്ഞില്ലെങ്കിലും മനസ്സുകൊണ്ട് അവിടെ ഉണ്ടായിരുന്നു എന്നറിയാം

ബൈജൂസ്
ദൈവത്തിന് എവിടെയും പോകാമല്ലോ
സിന്ധുജോസ്
ഗീത
ഹാഷിം
സ്നേഹവും സന്തോഷവും അറിയിക്കുന്നു

ആര്‍. ശ്രീലതാ വര്‍മ്മ said...

വീണ്ടുമങ്ങനെ ആഴ്ന്നുപോകും ആഴങ്ങളിലേക്ക് .........

naakila said...

വളരെ നന്ദി ശ്രീലത ടീച്ചര്‍
സസ്നേഹം

കിളിവാതില്‍

Text selection Lock by Hindi Blog Tips

  © Blogger template Palm by Ourblogtemplates.com 2008

Back to TOP