എടോ പൂമ്പാറ്റേ
പാതിരാത്രിക്ക്
ജന്നല്‍വഴി
മുറിയിലേക്കു കയറിവന്ന്
നിഴലിന്റെ തുണ്ടും കടിച്ചുപിടിച്ച്
ചുവരുകളില്‍ തട്ടിപ്പിടഞ്ഞ്
എന്തോ ഓര്‍ത്തപോലെ പൊങ്ങിപ്പറന്ന്
ഗതിതിരിച്ചുവിട്ട കാറ്റിനെയെതിര്‍ത്ത്
ഫാനില്‍ത്തട്ടി ചിറകുമുറിഞ്ഞ്
താഴത്തേക്കു കുത്തനെ
കറങ്ങിക്കറങ്ങിവീണ്
പറ്റിയതുപറ്റിയെന്നു വിചാരിച്ചൊരിടത്തു
ചേര്‍ന്നുറങ്ങി
വെളുപ്പിനെണീറ്റു പോയ് വല്ല
പൂവിലും പരാഗിക്കാതെ
പിന്നെയും പറക്കാനായുന്നതും
അവശേഷിച്ച ചിറകു വീണ്ടും
ഫാനിന്റെ നാക്കിനു കാണിക്കുന്നതും
നല്ല നിലാവത്ത് പട്ടിണികിടക്കുന്ന
കട്ടുറുമ്പുകളെ വിളിച്ചു വരുത്താനല്ലേ..
ഉണ്ണിക്കൗസുവിന്റെ വായന
4 weeks ago
17 comments:
എത്ര അനുഭവിച്ചാലും പൂമ്പാറ്റ പാഠം പഠിക്കില്ലാ എന്നുവെച്ചാല്‍ എന്താ ചെയ്കാ ..
good!
ഇഷ്ടപ്പെട്ടു
അല്ലേലും ഈ പൂംപാറ്റകളൊക്കെ ഇങ്ങനെയാ... :)
ഇതും അസ്സലായി അനീഷ്
എടോ അനീഷേ ............................................നല്ല കവിത
karyathil narmavum mempodiyakamlle. avatharanathil nalla moorcha.
ഇതേത് പൂമ്പാറ്റ??....:))
kollam ! end super!
ആ പരാഗിക്കൽ കൊള്ളാം കെട്ടോ, പൂമ്പാറ്റയുടെ ജന്മം അങ്ങനെയൊക്കെയാണല്ലേ അനീഷേ. പാതി നർമ്മത്തിൽ ജീവിതദുരന്തം നന്നായി പകർത്തി.
ഏത് പൂമ്പാറ്റയെക്കുറിച്ചാണനീഷ്..?
ഇയാമ്പൂമ്പാറ്റ....
കവിത നന്നായി... :)
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയോടെ
നല്ലൊരു ജീവിത ചിത്രം.
നല്ല കവിത :)
തുടക്കം, ഒടുക്കം,നൈരന്തര്യം....ജനിമൃതി....
പാവം പൂമ്പാറ്റ.
Post a Comment